രാഷ്‌ട്രീയം വിടുന്നുവെന്ന് പ്രഖ്യാപിച്ച് മുൻ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ

By Staff Reporter, Malabar News
former union minister babul supriyo
Ajwa Travels

ന്യൂഡെൽഹി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി ലോക്‌സഭാ എംപിയുമായ ബാബുൽ സുപ്രിയോ രാഷ്‌ട്രീയ പ്രവര്‍ത്തനം ഉപേക്ഷിക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എന്നാൽ മറ്റൊരു രാഷ്‌ട്രീയ പാര്‍ട്ടിയിലും ചേരാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക സേവനമാണ് തന്റെ ലക്ഷ്യമെന്നും രാഷ്‌ട്രീയ പ്രവര്‍ത്തനവുമായി അത് കൂട്ടിക്കെട്ടുന്നില്ലെന്നും സുപ്രിയോ പറഞ്ഞു.

‘എന്റെ ഭാര്യയും മക്കളും മാതാപിതാക്കളും സുഹൃത്തുക്കളും പറയുന്നത് ഞാന്‍ അനുസരിക്കുന്നു. വേറെ ഒരു പാര്‍ട്ടിയിലും അംഗത്വം എടുക്കുന്നതിനെപ്പറ്റി ഞാന്‍ ആലോചിച്ചിട്ടില്ല. കോണ്‍ഗ്രസിലും സിപിഎമ്മിലും ചേരുന്നില്ല, ഒരു പാര്‍ട്ടിയില്‍ ചേരാനും ക്ഷണമുണ്ടായിട്ടുമില്ല. ബംഗാളിലെ ബിജെപിക്കായി എന്നും നിലകൊള്ളും’ ബാബുൽ തന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ വ്യക്‌തമാക്കി.

Read Also: പഞ്ചാബിൽ തിങ്കളാഴ്‌ച മുതൽ സ്‌കൂളുകൾ പൂർണതോതിൽ തുറന്ന് പ്രവർത്തിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE