ശശീന്ദ്രന് പാർട്ടിയുടെ പൂർണ പിന്തുണ; ടിപി പീതാംബരൻ
കൊച്ചി: എകെ ശശീന്ദ്രന് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് എന്‍സിപി സംസ്‌ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്‌റ്റര്‍. പരാതി ഒതുക്കി തീര്‍ക്കാന്‍ ശശീന്ദ്രന്‍ ഇടപെട്ടിട്ടില്ല എന്നാണ് പാര്‍ട്ടിയുടെ നിലപാട്.
ശശീന്ദ്രൻ പാര്‍ട്ടിയുടെ വിഷയത്തില്‍ ഇടപെടുകയാണ് ചെയ്‌തതെന്നും,...
രണ്ട് വർഷത്തിനിടെ രാജ്യത്ത് പ്രവർത്തനം നിർത്തിയത് 2.4 ലക്ഷം കമ്പനികൾ
ന്യൂഡെൽഹി: കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജ്യത്ത് പ്രവർത്തനം നിർത്തിവെച്ചത് 2,38,223 കമ്പനികളെന്ന് റിപ്പോർട്. സാമ്പത്തിക മാന്ദ്യത്തോടൊപ്പം കോവിഡ് പ്രതിസന്ധി കൂടിയായതോടെ ഈ വർഷത്തെ ആദ്യ ആറുമാസം മാത്രം 13,000ത്തോളം കമ്പനികളുടെ പ്രവർത്തനം നിലച്ചു....
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; ജോയിന്റ് രജിസ്ട്രാർ റിപ്പോർട് സമർപ്പിച്ചു
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ജോയിന്റ് രജിസ്ട്രാർ റിപ്പോർട് സമർപ്പിച്ചു. സഹകരണ രജിസ്ട്രാർക്കാണ് റിപ്പോർട് സമർപ്പിച്ചത്. അടിയന്തിരമായി റിപ്പോർട് സമർപ്പിക്കാൻ സഹകരണ രജിസ്ട്രാർ ആവശ്യപ്പെട്ടിരുന്നു.
റിപ്പോർട് പരിശോധിച്ച ശേഷമാകും തുടർ നടപടി....
അനന്യ കുമാരിയുടെ മരണം; ആരോപണ വിധേയനായ ഡോക്‌ടറുടെ മൊഴിയെടുക്കും
കൊച്ചി: ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്ജെന്‍ഡര്‍ ആക്‌ടിവിസ്‌റ്റ് അനന്യ കുമാരി അലക്‌സിന്റെ മരണത്തില്‍ ആരോപണ വിധേയനായ ഡോക്‌ടറുടെ മൊഴിയെടുക്കും. സംഭവത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ കൂട്ടായ്‌മ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. അനന്യയുടെ സുഹൃത്തുക്കള്‍ മുഖ്യമന്ത്രി...
കർഷകരുടെ പാർലമെന്റ് മാർച്ചിന് നാളെ തുടക്കം
ഡെൽഹി: ഡെൽഹിയിൽ സമരം തുടരുന്ന കർഷകരുടെ പാർലമെന്റ് മാർച്ച് നാളെ ആരംഭിക്കും. മൂൻകൂട്ടി നിശ്‌ചയിച്ചവർ മാത്രമാകും പരിപാടിയിൽ പങ്കെടുക്കുക. ഇതിനായുള്ള ഒരുക്കങ്ങൾക്ക് കർഷക സംഘടനകൾ തുടക്കം കുറിച്ചു. പ്രതിഷേധത്തിൽ പങ്കെടുക്കുന്ന കർഷകരുടെ പട്ടിക...
ന്യൂനപക്ഷ സ്‌കോളർഷിപ്പ്; ഭിന്നത പടർത്തരുതെന്ന് പാളയം ഇമാം
തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയം രാഷ്‌ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് വഴിവെക്കുമ്പോള്‍ അത് സമൂഹത്തിലെ സൗഹൃദാന്തരീക്ഷം തകര്‍ക്കുന്ന നിലയിലേക്ക് വളരരുതെന്ന് പാളയം ഇമാം. ബലിപെരുന്നാള്‍ സന്ദേശത്തിലായിരുന്നു ഡോ. വിപി സുഹൈബ് മൗലവി വിഷയത്തില്‍ അഭിപ്രായം...
ജമ്മു കശ്‌മീരിൽ വീണ്ടും ഡ്രോൺ കണ്ടെത്തി
ഡെൽഹി: ജമ്മു കശ്‌മീരിൽ വീണ്ടും ഡ്രോൺ കണ്ടെത്തിയെന്ന് റിപ്പോര്‍ട്. സത്വവാരിയില്‍ ഇന്ന് പുലർച്ച 4.05 ഓടെയാണ് ഡ്രോൺ കണ്ടത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട് ചെയ്‌തത്. സംഭവത്തില്‍ ജമ്മു കശ്‌മീർ...
കോവിഡ് ഇന്ത്യ; 36,977 രോഗമുക്‌തി, 42,015 രോഗബാധ, 3,998 മരണം
ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌തത് 42,015 പുതിയ കോവിഡ് കേസുകൾ. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,12,16,337 ആയി.
36,977 പേർ...








































