രാജ്യത്ത് 68 ശതമാനം പേരിലും കോവിഡിന് എതിരെയുള്ള ആന്റി ബോഡി; സർവേ റിപ്പോർട്
ന്യൂഡെൽഹി: രാജ്യത്ത് അറുപത്തിയെട്ട് ശതമാനം ജനങ്ങളിൽ കോവിഡിന് എതിരെയുള്ള ആന്റിബോഡി ഉള്ളതായി സിറോ സർവേ റിപ്പോർട്. മൂന്നിലൊന്ന് ജനങ്ങൾ ഇപ്പോഴും കോവിഡ് ഭീഷണി നേരിടുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. നാലാമത്തെ ദേശീയ സിറോ സർവേ...
19.22 കോടിയും കടന്ന് ലോകത്തെ കോവിഡ് ബാധിതർ
ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 19.22 കോടി പിന്നിട്ടു. മഹാമാരി മൂലം 41 ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്‌ടമായപ്പോള്‍ 17.49 കോടി ആളുകള്‍ രോഗത്തില്‍ നിന്ന് മുക്‌തി നേടിയതായി വേൾഡോമീറ്ററിന്റെ കണക്കുകൾ...
തീവ്രവാദ ഗ്രൂപ്പുകൾ ലക്ഷ്യമിട്ട 14 യുവാക്കളെ തിരികെ കൊണ്ടുവന്നു; കശ്‌മീർ പോലീസ്
ശ്രീനഗർ: ജമ്മു കശ്‌മീരിലെ അനന്ത്നാഗ് പോലീസ് തീവ്രവാദ ഗ്രൂപ്പുകളിൽ ചേരാൻ മുതിർന്ന 14ഓളം യുവാക്കൾക്ക് കൗൺസിലിംഗ് നൽകി അവരെ മാതാപിതാക്കൾക്ക് കൈമാറി. 18നും 22നും ഇടയിൽ പ്രായമുള്ള ഈ കുട്ടികൾ പ്രാദേശിക തീവ്രവാദികളുമായി...
കനത്ത മഴ, വെള്ളപ്പൊക്കം; ചൈനയില്‍ ഒരാള്‍ മരിച്ചു, രണ്ടുപേരെ കാണാതായി
ഹെനാന്‍: ചൈനയിലെ ഹെനാന്‍ പ്രവശ്യയിലുണ്ടായ കനത്ത മഴയില്‍ ഒരാള്‍ മരിച്ചു. രണ്ടു പേരെ കാണാതായി. കഴിഞ്ഞ 60 വര്‍ഷത്തിനിടെ ലഭിച്ച ഏറ്റവും വലിയ മഴയാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്.
ശക്‌തമായ മഴയെ...
കുണ്ടറ പീഡനക്കേസ്: റിപ്പോര്‍ട് തേടി ഡിജിപി; ഐജി ഹർഷിത അന്വേഷിക്കും
തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രന്റെ ഇടപെടലിലൂടെ വിവാദമായ കുണ്ടറ പീഡന പരാതിയില്‍ അന്വേഷണത്തിന് ഡിജിപിയുടെ നിർദ്ദേശം. പോലീസിന് എതിരായ ആരോപണങ്ങളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ ഡിജിപി അനിൽകാന്ത് നിര്‍ദ്ദേശം നൽകി. ദക്ഷിണ...
പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണം; മുഖ്യമന്ത്രിക്ക് വിശദീകരണം നൽകി എകെ ശശീന്ദ്രൻ
തിരുവനന്തപുരം : പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രി എകെ ശശീന്ദ്രൻ വിശദീകരണം നൽകി. പാർടി പ്രശ്‌നമാണെന്ന് കരുതിയാണ് സംസാരിച്ചതെന്നും, പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് അദ്ദേഹം വിശദീകരണം...
ശശീന്ദ്രനെതിരായ ആരോപണം; എന്‍സിപി അന്വേഷിക്കും
തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രന് എതിരായ പരാതി എന്‍സിപി അന്വേഷിക്കും. സംസ്‌ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോര്‍ജിനാണ് അന്വേഷണ ചുമതല. പ്രാദേശിക നേതാക്കൾ തമ്മിലുള്ള തർക്കത്തിൽ ശശീന്ദ്രന്‍ ഇടപെട്ടതാണെന്നും ഫോൺ ടാപ്പ് ചെയ്‌തത്...
കോവിഡ് മരണം; നഷ്‌ടപരിഹാരം നൽകുന്നതിന് സാവകാശം തേടി കേന്ദ്രം സുപ്രീം കോടതിയിൽ
ന്യൂഡെൽഹി : കോവിഡ് ബാധിച്ചു മരിച്ച ആളുകളുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകുന്നതിന് സാവകാശം തേടി കേന്ദ്രസർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. നഷ്‌ടപരിഹാരം നൽകുന്നതിനുള്ള മാർഗരേഖ തയ്യാറാക്കുന്നതിന് 4 ആഴ്‌ചത്തെ സാവകാശമാണ് കേന്ദ്രസർക്കാർ കോടതിയിൽ...








































