സംസ്‌ഥാനത്ത്‌ ഓണക്കിറ്റ് വിതരണം ആരംഭിച്ചു; ക്രീം ബിസ്‌കറ്റ്‌ അടക്കം പതിനഞ്ചിനങ്ങൾ

By News Desk, Malabar News
Onam-kit
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിച്ചു. സംസ്‌ഥാനതല വിതരണോൽഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ തിരുവനന്തപുരത്ത് നിർവഹിച്ചു. ഇത്തവണ 15 ഭക്ഷ്യ വിഭവങ്ങളാണ് ഓണക്കിറ്റിൽ ഉള്ളത്.

വെളിച്ചെണ്ണ, സേമിയ മുതലായവയക്ക് പുറമേ കുട്ടികള്‍ക്കായി ക്രീം ബിസ്‌കറ്റുകളും ഓണക്കിറ്റിലുണ്ടാകും. ഒരു കിറ്റിന് 469.70 രൂപയാണ് വില കണക്കാക്കുന്നത്. 86 ലക്ഷം റേഷന്‍ കാര്‍ഡുടമകള്‍ക്കാണ് കിറ്റ് നല്‍കുന്നത്.

ഇന്നു മുതൽ ഓഗസ്‌റ്റ്‌ രണ്ട് വരെ മഞ്ഞ കാർഡ് ഉടമകൾക്കും, ഓഗസ്‌റ്റ്‌ നാല് മുതൽ ഏഴ് വരെ പിങ്ക് കാർഡ്, ഒൻപത് മുതൽ പന്ത്രണ്ട് വരെ നീല കാർഡ്, 13 മുതൽ 16 വരെ വെള്ള കാർഡ് എന്ന ക്രമത്തിലാണ് വിതരണം നടത്തുന്നത്. സംസ്‌ഥാനത്തെ മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് ലഭിക്കും. ഓഗസ്‌റ്റ് 16 വരെയാണ് വിതരണം നടത്തുക.

Also Read: സ്വർണക്കടത്ത് കേസിൽ രാഷ്‌ട്രീയ പാർട്ടിയുടെ ഇടപെടൽ; സ്വാധീനിക്കാൻ ശ്രമം; ആഞ്ഞടിച്ച് കസ്‌റ്റംസ്‌ ഓഫിസർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE