മുഴുവൻ വിദ്യാർഥികൾക്കും പത്ത് ദിവസത്തിനുള്ളിൽ വാക്സിൻ; പദ്ധതിയുമായി കർണാടക
കർണാടക: സംസ്ഥാനത്തെ മുഴുവൻ സർവകലാശാല, കോളേജ് വിദ്യാർഥികൾക്കും പത്ത് ദിവസത്തിനുള്ളിൽ വാക്സിൻ നൽകാൻ കർണാടക സർക്കാർ. ഇതിനായി പദ്ധതി തയ്യാറാക്കുക ആണെന്ന് കർണാടക ഉപമുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ സിഎൻ അശ്വത് നാരായൺ...
വിലക്ക് തുടരും; രാജ്യാന്തര വിമാന സർവീസുകൾ ജൂലൈ 31 വരെ ഇല്ല
ന്യൂഡെൽഹി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ രാജ്യാന്തര വിമാന സർവീസുകൾ റദ്ദാക്കിയ നടപടി ജൂലൈ 31 വരെ നീട്ടി. നിലവിൽ ജൂലൈ 15 വരെയാണ് സർവീസുകൾ റദ്ദാക്കിയിരുന്നത്. സർവീസുകൾ റദ്ദാക്കി കൊണ്ടുള്ള മെയ് 26ന്റെ...
കോർട്ടിൽ തെന്നിവീണു; റെക്കോർഡ് സ്വപ്നങ്ങൾക്ക് തിരിച്ചടി; സെറീന കണ്ണീരോടെ മടങ്ങി
ലണ്ടൻ: ഇരുപത്തി നാലാമത് ഗ്രാൻഡ് സ്ളാം കിരീടം ലക്ഷ്യമിട്ട് വിംബിൾഡൺ കളിക്കാനെത്തിയ സെറീന വില്യംസിന് തിരിച്ചടി. ആദ്യ മൽസരത്തിനിടെ പരിക്കേറ്റ മുൻ ചാമ്പ്യൻ കൂടിയായ സെറീനയ്ക്ക് തന്റെ ലക്ഷ്യം പൂർത്തിയാക്കാതെ മടങ്ങേണ്ടി വന്നു.
തന്റെ...
ആൽഫ, ഡെൽറ്റ വകഭേദങ്ങൾക്ക് എതിരെ കോവാക്സിൻ ഫലപ്രദം; യുഎസ്
വാഷിങ്ടൺ: കൊറോണ വൈറസിന്റെ ആൽഫ, ഡെൽറ്റ വകഭേദങ്ങൾക്ക് എതിരെ ഭാരത് ബയോടെക്ക് വികസിപ്പിച്ചെടുത്ത കോവാക്സിൻ ഫലപ്രദമെന്ന് പഠനം. അമേരിക്കയിലെ ഗവേഷണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് കോവാക്സിൻ സ്വീകരിച്ചവരിൽ നടത്തിയ പഠനത്തിലാണ്...
കോവിഡ് ചികിൽസ നിരക്ക്; സ്വകാര്യ ആശുപത്രികളുടെ പുനഃപരിശോധനാ ഹരജി ഇന്ന് പരിഗണിക്കും
കൊച്ചി: കോവിഡ് ചികിൽസാ നിരക്ക് ഏകീകരണ ഉത്തരവിന് എതിരെ സ്വകാര്യ ആശുപത്രികൾ നൽകിയ പുനഃപരിശോധന ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുറിവാടക സംബന്ധിച്ച സർക്കാരിന്റെ ഭേദഗതി ഉത്തരവ് നടപ്പിലാക്കുന്നത് കോടതി തടഞ്ഞിരിക്കുകയാണ്.
മുറിവാടക...
വിസ്മയ കേസ്; ഭർത്താവ് കിരൺ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു
കൊല്ലം : സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം നിലമേൽ കൈതോട് സ്വദേശിനിയായ വിസ്മയ മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് കിരൺ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് തെളിവെടുപ്പ് മാറ്റി വച്ചു. നിലവിൽ...
രാമനാട്ടുകര സ്വർണക്കടത്ത് കേസ്; സൂഫിയാൻ പോലീസ് കസ്റ്റഡിയിൽ
കോഴിക്കോട്: രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ കൊടുവള്ളി വാവാട് സ്വദേശി ടികെ സൂഫിയാൻ പോലീസ് കസ്റ്റഡിയിൽ. കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലെത്തി ഇയാൾ കീഴടങ്ങിയെന്നാണ് വിവരം. അപകടം നടന്ന ദിവസം അർജുൻ ആയങ്കിയുടെ വാഹനത്തെ പിന്തുടർന്ന...
സ്വർണക്കടത്ത്; സിപിഎമ്മിനെതിരെ മാദ്ധ്യമ ഗൂഢാലോചനയെന്ന് എ വിജയരാഘവൻ
പാലക്കാട്: സ്വർണക്കടത്തിൽ സർക്കാർ വ്യക്തതയുള്ള സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് സിപിഎം സംസ്ഥാന ആക്റ്റിങ് സെക്രട്ടറി എ വിജയരാഘവൻ. തെറ്റായ ഒരു പ്രവണതക്കും സന്ധി ചെയ്യില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ ഒരു വിഭാഗം മാദ്ധ്യമങ്ങൾ ഗൂഢാലോചന...








































