പാർടി തീരുമാനത്തിന് എതിരെ നിലപാട്; സിപിഐയിൽ 2 അംഗങ്ങൾക്ക് എതിരെ അച്ചടക്ക നടപടി

By Team Member, Malabar News
CPI Kasaragod
Representational image
Ajwa Travels

കാസർഗോഡ് : സംസ്‌ഥാന കൗൺസിൽ അംഗം ഉൾപ്പടെ 2 പേർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ തീരുമാനിച്ച് കാസർഗോഡ് സിപിഐ ജില്ലാ കൗൺസിൽ. സംസ്‌ഥാന കൗൺസിൽ അംഗം ബങ്കളം കുഞ്ഞികൃഷ്‌ണൻ, ജില്ലാ കൗൺസിലംഗം എ ദാമോദരൻ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിക്കുക.

നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് പാർടി തീരുമാനത്തിന് എതിരെ നിലപാട് സ്വീകരിച്ചതിനാണ് ഇവർക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ തീരുമാനിച്ചത്. ഇവരെ പരസ്യമായി ശാസിക്കാൻ പാർടിയുടെ ജില്ലാ കൗൺസിൽ യോഗത്തിൽ തീരുമാനമായി.

കാസർഗോഡ് ജില്ലയിലെ സിപിഐയുടെ ഏക സിറ്റിംഗ് സീറ്റായ കാഞ്ഞങ്ങാട്ട് ഇ ചന്ദ്രശേഖരന് തുടർച്ചയായി മൂന്നാമതും മൽസരിക്കാന്‍ അവസരം നൽകിയതിൽ ഇരുവരും പാർടിയെ പ്രതിഷേധം അറിയിച്ചിരുന്നു. തുടർന്ന് മാർച്ച്‌ 12ആം തീയതി ചേർന്ന എൽഡിഎഫ് കാഞ്ഞങ്ങാട് മണ്ഡലം കൺവൻഷൻ ദിവസം ബങ്കളം കുഞ്ഞികൃഷ്‌ണൻ മണ്ഡലം കൺവീനർ സ്‌ഥാനം രാജി വെക്കുകയും, മാധ്യമങ്ങളോട് പരസ്യ പ്രതികരണം നടത്തുകയും ചെയ്‌തിരുന്നു. ഇതാണ് ഇപ്പോൾ അച്ചടക്ക നടപടിക്ക് കാരണമായതെന്നാണ് സൂചന.

Read also : കുട്ടികളുടെ ‘മരണക്കളി’; ഓൺലൈൻ ഗെയിമുകൾക്ക് എതിരെ പോലീസിന്റെ മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE