യമുനയിൽ ജലമലിനീകരണം രൂക്ഷം; ചില ഭാഗങ്ങളിൽ മൽസ്യബന്ധനം നിരോധിച്ചു
ന്യൂഡെൽഹി : ജലമലിനീകരണം രൂക്ഷമായതിനെ തുടർന്ന് യമുന നദിയുടെ ചില ഭാഗങ്ങളിൽ മൽസ്യബന്ധനം നിരോധിച്ചു. നദിയിലൂടെ വിഷലിപ്തമായ പത നുരഞ്ഞൊഴുകുന്ന സാഹചര്യത്തിലാണ് ഡെൽഹി സർക്കാർ മൽസ്യബന്ധനം നിരോധിച്ച് ഉത്തരവിറക്കിയത്.
കഴിഞ്ഞ കുറച്ചു നാളുകളായി നദിയിലൂടെ...
ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾ; ഹരജി കേരള ഹൈക്കോടതി വീണ്ടും പരിഗണിക്കും
കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾക്ക് എതിരായ ഹരജി കേരള ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദ്വീപിലെ നടപടികൾ സംബന്ധിച്ച് അഡ്മിനിസ്ട്രേഷൻ ഹൈക്കോടതിയിൽ വിശദീകരണം നൽകുമെന്നാണ് വിവരം.
നേരത്തെ ഹരജി പരിഗണിച്ച കോടതി അഡ്മിനിസ്ട്രേഷന്റെ രണ്ട്...
സ്വർണക്കടത്ത് കേസ്; സി സജേഷിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും
കോഴിക്കോട്: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുൻ ഡിവൈഎഫ്ഐ നേതാവ് സി സജേഷിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം കഴിഞ്ഞ ദിവസം സജേഷിന് നോട്ടീസ് നൽകിയിരുന്നു....
മൂന്നാം തരംഗം കുട്ടികളെ ബാധിച്ചേക്കാം; ബോധവൽക്കരണം തുടങ്ങാൻ സർക്കാർ
തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിക്കാനുള്ള സാധ്യത മുന്നിൽ കണ്ട് ബോധവൽക്കരണ ക്യാംപയിനുകൾ തുടങ്ങാനൊരുങ്ങി സംസ്ഥാന സർക്കാർ. വാക്സിനേഷൻ ലഭിക്കാത്തതിനാൽ കുട്ടികളിൽ വൈറസ് വ്യാപന സാധ്യത കൂടുതലാണ്. ഈ അപകടം മുൻനിർത്തിയാകും...
സംസ്ഥാനത്ത് പിഎസ്സി പരീക്ഷകൾ നാളെ മുതൽ; കോവിഡ് ബാധിതർക്കും അവസരം
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തി വച്ചിരുന്ന പിഎസ്സി പരീക്ഷകൾ നാളെ മുതൽ പുനഃരാരംഭിക്കും. രോഗവ്യാപനം ഉയർന്ന സാഹചര്യത്തിൽ കഴിഞ്ഞ 2 മാസക്കാലമായി നിർത്തി വച്ചിരുന്ന പരീക്ഷകൾ ജൂലൈ 1...
പെൻഷൻ മുടങ്ങിയിട്ട് ഒരു മാസം; മുൻ കെഎസ്ആർടിസി ജീവനക്കാർ ദുരിതത്തിൽ
തിരുവനന്തപുരം: കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾക്കിടെ പെൻഷൻ കൂടി മുടങ്ങിയതോടെ കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ച ജീവനക്കാർ ദുരിതത്തിൽ. ഒരു മാസമായി ഇവർക്ക് പെൻഷൻ ലഭിക്കുന്നില്ല. പെൻഷൻ വിതരണത്തിനായി സഹകരണ ബാങ്കുകളുടെ കൺസോർഷ്യവുമായി ഒപ്പിട്ട ധാരണാപത്രം...
പരിധിയിൽ കൂടുതൽ യാത്രക്കാർ ബസുകളിൽ പാടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് സർവീസ് നടത്തുന്ന ബസുകളിൽ പരിധിയിൽ കൂടുതൽ ആളുകൾ പാടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൂടുതൽ യാത്രക്കാർ ഉള്ള റൂട്ടുകളിൽ റൂട്ടിന്റെ പ്രത്യേകത കണക്കാക്കി കൂടുതൽ ബസ് സർവീസുകൾ ഓടിക്കാൻ കളക്ടർമാർ...
ഗൗരി ലങ്കേഷ് വധം; കർണാടക സർക്കാരിന് സുപ്രീം കോടതി നോട്ടീസ്
ബംഗളൂരു: മുതിർന്ന മാദ്ധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറാം പ്രതി മോഹൻ നായകിനെതിരെ ചുമത്തിയ കുറ്റം ഒഴിവാക്കിയ സംഭവത്തിൽ കർണാടക സർക്കാരിനും ബന്ധപ്പെട്ട കക്ഷികൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു....








































