എസ്ഐ ആനി ശിവയെ അപമാനിച്ച് ഫേസ്ബുക് പോസ്‌റ്റ്; അഭിഭാഷകയ്‌ക്ക് എതിരെ കേസ്

By Syndicated , Malabar News
SI Aani Siva and Sangeetha
Ajwa Travels

കൊച്ചി: എസ്ഐ ആനി ശിവയെ അപമാനിച്ചെന്ന പരാതിയിൽ ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്‌മണയ്‌ക്കെതിരെ കേസ്. സ്‍ത്രീത്വത്തെ അപമാനിച്ചതിനും കൂടാതെ ഐടി ആക്‌ട് നിയമപ്രകാരവും എറണാകുളം സെൻട്രൽ പോലീസാണ് സംഗീത ലക്ഷ്‌മണയ്‌ക്കെതിരെ കേസെടുത്തത്.

എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷനിൽ ആനി ശിവ എസ്ഐ ആയി ചുമതലയേറ്റതിന് പിന്നാലെ കയ്യിലിരിപ്പുകൊണ്ട് സ്വന്തം ജീവിതം നശിപ്പിച്ചവർ മറ്റുള്ളവരുടെ ചുമതല എങ്ങനെ ഏറ്റെടുക്കും എന്ന തരത്തിൽ സംഗീത ലക്ഷ്‌മണ ഫേസ്ബുക്കിൽ പോസ്‌റ്റ് ഇട്ടിരുന്നു. തുടർന്ന് പോസ്‌റ്റ് വിവാദമാവുകയും അഭിഭാഷകയ്‌ക്ക് എതിരെ ആനി ശിവ പരാതി നൽകുകയുമായിരുന്നു.

ഒരുകാലത്ത് ജീവിതം മുന്നോട്ടു കൊണ്ടുപോകാനായി നാരങ്ങാവെള്ളം വിറ്റുനടന്നിരുന്ന വര്‍ക്കലയില്‍ എസ്ഐയായി ചാര്‍ജെടുത്തതോടെയാണ് ആനി ശിവയുടെ ജീവിതകഥ പുറംലോകമറിയുന്നത്. നിലവില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലാണ് ആനി ശിവ ജോലിചെയ്യുന്നത്.

Read also: വിസ്‌മയ കേസ്; എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കിരൺ കുമാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE