അർജന്റീന ടീമിന്റെ കേരള സന്ദർശന വിവാദം; സർക്കാരിനെതിരെ പ്രതിപക്ഷം
തിരുവനന്തപുരം: ലോക ചാംപ്യൻമാരായ അർജന്റീന ഫുട്‍ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷം. 'മെസ്സി ഈസ് മിസിങ്' എന്ന് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് പരിഹസിച്ചു. മെസ്സിയുടെയും...
പൊതുസ്‌ഥലത്തെ പരസ്യ മദ്യപാനം; കൊടി സുനിക്കും സംഘത്തിനുമെതിരെ കേസ്
കണ്ണൂർ: പൊതുസ്‌ഥലത്തെ പരസ്യ മദ്യപാനത്തിൽ ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിക്കും സംഘത്തിനുമെതിരെ കേസെടുത്ത് പോലീസ്. തെളിവില്ലാത്തതിനാൽ കേസെടുക്കാൻ സാധിക്കില്ലെന്ന നിലപാടിലായിരുന്നു പോലീസ്. ഒടുവിൽ, സ്വമേധയാ കേസ് രജിസ്‌റ്റർ ചെയ്യുകയായിരുന്നു.
ടിപി ചന്ദ്രശേഖരൻ...
‘കരാർ ലംഘിച്ചത് കേരള സർക്കാർ’; പ്രതികരണവുമായി അർജന്റീന ഫുട്‍ബോൾ അസോസിയേഷൻ
തിരുവനന്തപുരം: ലോക ചാംപ്യൻമാരായ അർജന്റീന ഫുട്‍ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് അർജന്റീന ഫുട്‍ബോൾ അസോസിയേഷൻ (എഎഫ്എ). ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട കരാർ ലംഘിച്ചത് കേരള സർക്കാരാണെന്ന്...
പാലിയേക്കര ടോൾ; ഹൈക്കോടതി വിധിക്കെതിരെ എൻഎച്ച്എഐ സുപ്രീം കോടതിയിൽ
കൊച്ചി: പാലിയേക്കര ടോൾ പ്ളാസയിലെ ടോൾപിരിവ് നാലാഴ്‌ചത്തേക്ക് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ). ടോൾ പിരിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ്...
സ്വകാര്യ ബസുകളുടെ മൽസരയോട്ടം; പൂട്ടിട്ട് ഹൈക്കോടതി, ഇടവേള വർധിപ്പിക്കണം
കൊച്ചി: സ്വകാര്യ ബസുകളുടെ മൽസരയോട്ടവും അപകടങ്ങളും നിത്യസംഭവമായ പശ്‌ചാത്തലത്തിൽ കർശന നടപടിക്ക് നിർദ്ദേശിച്ച് ഹൈക്കോടതി. ബസുകളുടെ സമയങ്ങൾ തമ്മിലുള്ള ഇടവേള വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ ഹൈക്കോടതിയും ഇടപെട്ടിരിക്കുന്നത്.
നിയമലംഘനത്തിന് കനത്ത പിഴ...
കാട്ടുപന്നിക്കൂട്ടം സ്‌കൂട്ടറിൽ ഇടിച്ചു; തെറിച്ചുവീണ യുവതിക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: പാലോട് റോഡിന് കുറുകെ ഓടിയ കാട്ടുപന്നി ഇടിച്ച് സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണ യുവതിക്ക് ഗുരുതര പരിക്ക്. ഇന്ന് ഉച്ചയ്‌ക്ക് മൂന്നുമണിയോടെ ഇടിഞ്ഞാർ റോഡിലായിരുന്നു അപകടം. നിസ (43) എന്ന യുവതിക്കാണ് പരിക്കേറ്റത്....
കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസ്; അറ്റൻഡറെ പിരിച്ചുവിട്ടു
കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിലെ പ്രതിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. അറ്റൻഡർ എഎം ശശീന്ദ്രനെയാണ് പിരിച്ചുവിട്ടത്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പലാണ് നടപടിയെടുത്തത്. 2023 മാർച്ച് 18നാണ് സംഭവം.
തൈറോയ്‌ഡ്...
തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; പ്രതികളുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും
തിരൂർ: മലപ്പുറം തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ സഹോദരങ്ങളായ നാലുപേർ കസ്‌റ്റഡിയിൽ. തിരൂർ വാടിക്കൽ സ്വദേശികളായ ഫഹദ്, ഫാസിൽ, ഫർഷാദ്, ഫവാസ് എന്നിവരാണ് പോലീസ് കസ്‌റ്റഡിയിലുള്ളത്. ഇവരുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും.
പണത്തെ...







































