ഉമ്മന്‍ ചാണ്ടിയുടെ തട്ടകത്തില്‍ വെന്നിക്കൊടി പാറിച്ച് എല്‍ഡിഎഫ്
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ തട്ടകത്തില്‍ തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കി എല്‍ഡിഎഫ്. ഉമ്മന്‍ ചാണ്ടിയുടെ ജന്‍മനാടായ പുതുപ്പള്ളി പഞ്ചായത്താണ് ഇക്കുറി ഇടതുപക്ഷം പിടിച്ചെടുത്തത്. അതേസമയം 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പഞ്ചായത്ത് ഭരണം...
എല്‍ഡിഎഫിന്റെ വിജയത്തിന് കോണ്‍ഗ്രസ് നേതാക്കളെ അഭിനന്ദിച്ച് എ കെ ബാലന്‍
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും യു ഡി എഫ് കണ്‍വീനര്‍ എംഎം ഹസനെയും കെ മുരളീധരന്‍ എംപിയെയും അഭിനന്ദിച്ച് മന്ത്രി എ കെ ബാലന്‍. ഇവരുടെ...
പാലക്കാട് അധികാരവും പണവും ഉപയോഗിച്ചാണ് ബിജെപി ജയം നേടിയത്; ആരോപണവുമായി കോൺഗ്രസ്
പാലക്കാട്: ജില്ലയിൽ അധികാരവും പണവും ഉപയോഗിച്ചാണ് ബിജെപി ഭരണം പിടിച്ചതെന്ന് പാലക്കാട് ഡിസിസി പ്രസിഡണ്ട് വികെ ശ്രീകണ്‌ഠൻ ആരോപിച്ചു. ഇത് ജനാധിപത്യത്തിന് ആപത്താണ്. മതനിരപേക്ഷ വോട്ടുകൾ ഭിന്നിപ്പിച്ചാണ് പാലക്കാട് ബിജെപി വിജയം നേടിയത്....
കോഴിക്കോട് ഏറാമലയിൽ ആർഎംപി-സിപിഎം സംഘർഷം
ഏറാമല: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവെ വടകര ഏറാമലയിൽ സിപിഎം-ആർഎംപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ആർഎംപിയുടെ വിജയാഹ്ളാദ പ്രകടനത്തിന് ഇടയിലാണ് സംഘർഷം ഉണ്ടായത്. സിപിഎം പ്രവർത്തകർ ആർഎംപി സ്‌ഥാനാർഥിയെ ആക്രമിച്ചെന്നും പരാതിയുണ്ട്. ഏറാമല...
ഗോപാലകൃഷ്‌ണന്റെ തോൽവിക്ക് കാരണം ബിജെപിയിലെ ചേരിപ്പോരെന്ന് സൂചന
തൃശൂർ: തൃശൂരിൽ സിറ്റിംഗ് സീറ്റിൽ ബിജെപി സംസ്‌ഥാന വക്‌താവും പാർട്ടിയുടെ മേയർ സ്‌ഥാനാർഥിയായ ബി ഗോപാലകൃഷ്‌ണൻ 186 വോട്ടുകൾക്ക് പരാജയപ്പെട്ടത് പാർട്ടിയിൽ പൊട്ടിത്തെറിക്ക് ഇടയാക്കിയേക്കുമെന്ന് സൂചന. കുട്ടൻകുളങ്ങര ഡിവിഷനിൽ നിന്നാണ് ഗോപാലകൃഷ്‌ണൻ മൽസരിച്ചത്....
തൃശൂരിൽ വിജയം എൽഡിഎഫിനൊപ്പം
തൃശൂർ: വോട്ടെണ്ണൽ പൂർത്തിയായപ്പോൾ തൃശൂരിൽ വിജയം എൽഡിഎഫിനൊപ്പം. കോർപറേഷനുകളിൽ 24 എണ്ണത്തിൽ എൽഡിഎഫ് ലീഡ് ചെയ്‌ത് ഭരണം നിലനിർത്തി. യുഡിഎഫ് 23 ഇടങ്ങളിൽ മുന്നേറി. എൻഡിഎ 6 ഇടങ്ങളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്....
തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫ് ഭരണത്തിലേക്ക്
തിരുവനന്തപുരം: കോർപ്പറേഷനിൽ എൽഡിഎഫ് ഭരണത്തിലേക്ക്. ആകെയുള്ള 100 സീറ്റുകളിൽ 50 എണ്ണത്തിലും ഇടതു മുന്നണി ലീഡ് ചെയ്യുകയാണ്. ഒൻപത് സീറ്റുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. ബിജെപി 30 സീറ്റുകളിൽ മുന്നിട്ട് നിൽക്കുമ്പോൾ മറ്റുള്ളവർ...
പാലക്കാട് നഗരസഭയിൽ എൽഡിഎഫ് മൂന്നാമത്; ബിജെപി ഭരണം നിലനിർത്തി
പാലക്കാട്: നഗരസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി ഭരണം നിലനിർത്തി. യുഡിഎഫ് രണ്ടാം സ്‌ഥാനത്തെത്തിയപ്പോൾ മൂന്നാം സ്‌ഥാനത്തുള്ള ഇടതുമുന്നണിക്ക് രണ്ടക്കം തികക്കാൻ കഴിഞ്ഞില്ല. ബിജെപി 29 സീറ്റിലാണ് വിജയിച്ചത്. യുഡിഎഫ് 14 സീറ്റിലും ഇടതുമുന്നണി...








































