കോഴിക്കോട് ഏറാമലയിൽ ആർഎംപി-സിപിഎം സംഘർഷം

By Staff Reporter, Malabar News
malabarnews-rmp
Ajwa Travels

ഏറാമല: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവെ വടകര ഏറാമലയിൽ സിപിഎം-ആർഎംപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ആർഎംപിയുടെ വിജയാഹ്ളാദ പ്രകടനത്തിന് ഇടയിലാണ് സംഘർഷം ഉണ്ടായത്. സിപിഎം പ്രവർത്തകർ ആർഎംപി സ്‌ഥാനാർഥിയെ ആക്രമിച്ചെന്നും പരാതിയുണ്ട്. ഏറാമല തുരുത്തി മുക്കിലാണ് സംഭവം നടന്നത്.

ഏറാമല പഞ്ചായത്തിൽ 7 വാർഡുകളിൽ ഇടതുപക്ഷമാണ് മുന്നിട്ട് നിൽക്കുന്നത്. തൊട്ട് പിന്നിലായി യുഡിഎഫുമുണ്ട്. ഇവിടെ സ്വതന്ത്ര സ്‌ഥാനാർഥികൾ ആറ് സീറ്റുകൾ നേടിയത് എൽഡിഎഫിന് തിരിച്ചടിയാണ്. ആകെ 19 സീറ്റുകളാണ് പഞ്ചായത്തിൽ ഉള്ളത്.

Read Also: ഗോപാലകൃഷ്‌ണന്റെ തോൽവിക്ക് കാരണം ബിജെപിയിലെ ചേരിപ്പോരെന്ന് സൂചന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE