Fri, Oct 2, 2026
31 C
Dubai

കേരളത്തിൽ 102 പാക്ക് പൗരൻമാർ; ഉടൻ തിരിച്ചുപോകാൻ നിർദ്ദേശം; സമയപരിധി നൽകി

തിരുവനന്തപുരം: ജമ്മു കശ്‌മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ പാശ്‌ചാത്തലത്തിൽ കേരളത്തിലുള്ള മുഴുവൻ പാക്കിസ്‌ഥാൻ പൗരൻമാർക്കും തിരികെ മടങ്ങാൻ നിർദ്ദേശം നൽകി. നിലവിൽ 102 പാക്കിസ്‌ഥാൻ പൗരൻമാരാണ് കേരളത്തിലുള്ളത്. ഇതിൽ പകുതി പേരും ചികിൽസാ സംബന്ധമായ...

പഹൽഗാം ഭീകരാക്രമണം; 28 പേരടങ്ങുന്ന മലയാളി സംഘം നാട്ടിലേക്ക് മടങ്ങി

ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ശ്രീനഗറിൽ നിന്ന് ന്യൂഡെൽഹി കേരള ഹൗസിലെത്തിയ 28 പേരടങ്ങുന്ന മലയാളി സംഘം നാട്ടിലേക്ക് മടങ്ങി. ഇന്നലെ രാവിലെ ഡെൽഹിയിൽ എത്തിയ സംഘത്തിന് താമസിക്കാൻ കേരള ഹൗസിൽ സൗകര്യം...

അമ്പലമുക്ക് വിനീത കൊലപാതകം; പ്രതി രാജേന്ദ്രന് വധശിക്ഷ

തിരുവനന്തപുരം: പേരൂർക്കട അമ്പലമുക്കിലെ വിനീതയെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേന്ദ്രന് വധശിക്ഷ. എട്ടുലക്ഷം രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി പ്രസൂൺ മോഹനനാണ് ശിക്ഷ വിധിച്ചത്. കേസിൽ...

‘ഷൈൻ ടോം ചാക്കോയിൽ നിന്ന് തനിക്കും മോശം അനുഭവമുണ്ടായി’; വെളിപ്പെടുത്തി നടി

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി പുതുമുഖ നടി രംഗത്ത്. 'സൂത്രവാക്യം' സിനിമയുടെ സെറ്റിൽ വെച്ച് ഷൈൻ ടോം ചാക്കോയിൽ നിന്ന് തനിക്കും മോശം അനുഭവം ഉണ്ടായെന്നാണ് നടിയുടെ വെളിപ്പെടുത്തൽ....

സിഎംആർഎല്ലിൽ നിന്ന് 2.78 കോടി രൂപ തട്ടിയെടുത്തു; വീണയ്‌ക്ക് സുപ്രധാന പങ്കെന്ന് റിപ്പോർട്

കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ എസ്എഫ്ഐഒ സമർപ്പിച്ച റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകൾ. തട്ടിപ്പിൽ വീണയ്‌ക്ക് സുപ്രധാന പങ്കുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എക്‌സാലോജിക്ക് സിഎംആർഎല്ലിന് സേവനം നൽകി...

റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശി ജെയിൻ ഇന്ന് നാട്ടിലെത്തും

തൃശൂർ: റഷ്യൻ കൂലിപ്പട്ടാളത്തിന്റെ പിടിയിൽ അകപ്പെട്ട തൃശൂർ സ്വദേശി ജെയിൻ ഇന്ത്യയിൽ തിരികെയെത്തി. ഡെൽഹിയിലെത്തിയ ജെയിൻ ഇന്നുതന്നെ വീട്ടിലെത്തും. തൃശൂർ കുറാഞ്ചേരി സ്വദേശിയാണ് ജെയിൻ. കഴിഞ്ഞവർഷം കൂലിപ്പട്ടാളത്തിന്റെ ഭാഗമാക്കപ്പെട്ട ജെയിനിന് ജനുവരിയിൽ യുദ്ധഭൂമിയിൽ നടന്ന...

രാജ്യത്തിന്റെ രക്ഷയാണ് പ്രധാനം, ഭീകരവാദത്തെ ഒറ്റക്കെട്ടായി ചെറുക്കണം; വിഡി സതീശൻ

കൊച്ചി: ജമ്മു കശ്‌മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ അപലപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഭീകരാക്രമണം രാജ്യത്തിന് നേരെയല്ല, മറിച്ച് ഓരോ ഇന്ത്യക്കാരന്റെയും നേരെയുള്ള ആക്രമണമാണെന്ന് വിഡി സതീശൻ പറഞ്ഞു. ഭീകരതയെ...

രാമചന്ദ്രന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; കശ്‌മീരിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാൻ ശ്രമം

കൊച്ചി: ജമ്മു കശ്‌മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. AI 1828 എയർഇന്ത്യ വിമാനത്തിലാണ് മൃതദേഹം ശ്രീനഗറിൽ നിന്ന് ഡെൽഹിയിലെത്തിക്കുക. തുടർന്ന് ഡെൽഹിയിൽ...
- Advertisement -