പരസ്യ പ്രചാരണം അവസാനിച്ചു; ആവേശത്തിരയിളക്കി കൊട്ടിക്കലാശം
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണങ്ങൾ സമാപിച്ചു. വാക്‌പ്പോരും നിയമ പോരാട്ടവുമൊക്കെയായി കൊണ്ടും കൊടുത്തും ഒരുമാസക്കാലം നീണ്ടുനിന്ന നാടിളക്കിയുള്ള പ്രചാരണത്തിനാണ് ഇന്ന് കൊട്ടിക്കലാശത്തോടെ സമാപനമായത്. കേരളത്തിലെ 20 മണ്ഡലങ്ങളിലും വൈകിട്ട് ആറിന് കൊട്ടിക്കലാശത്തോടെ പരസ്യപ്രചാരണം...
ലോക്‌സഭാ തിരഞ്ഞെടുപ്പ്; നാല് ജില്ലകളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർഗോഡ് ജില്ലകളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. കൊട്ടിക്കലാശം കഴിഞ്ഞു ഇന്ന് വൈകിട്ട് ആറുമണി മുതലാണ് തിരുവനന്തപുരം, തൃശൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ നിരോധനാജ്‌ഞ തുടങ്ങുക....
കേരളത്തിൽ കൊടും ചൂട്; പാലക്കാട് ജില്ലയിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് അതികഠിനമായ ചൂട് തുടരുന്നു. പാലക്കാട് ജില്ലയിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പും നൽകി. ഇന്ന് മുതൽ 26 വരെ ജില്ലയിലെ വിവിധയിടങ്ങളിൽ ഉഷ്‌ണതരംഗ സാഹചര്യം നിലനിൽക്കുന്നതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
തുടർച്ചയായ...
നാടിളക്കിയുള്ള പരസ്യ പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്; പ്രതീക്ഷയോടെ മുന്നണികൾ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഒരുമാസക്കാലം നീണ്ടുനിന്ന നാടിളക്കിയുള്ള പ്രചാരണത്തിനാണ് ഇന്ന് കലാശക്കൊട്ട്. കൊടുമ്പിരി കൊണ്ട പ്രചാരണത്തിലാണ് രാഷ്‌ട്രീയ പാർട്ടികളെല്ലാം തന്നെ. കൊട്ടിക്കലാശം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികൾ.
ഇന്ന് വൈകിട്ട് ആറുമണിക്കാണ്...
കമ്പമലയിൽ വീണ്ടും മാവോയിസ്‌റ്റുകൾ എത്തി; തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആഹ്വാനം
വയനാട്: തലപ്പുഴ കമ്പമലയിൽ വീണ്ടും മാവോയിസ്‌റ്റുകൾ എത്തിയതായി നാട്ടുകാർ. രാവിലെ 6.15ന് മേഖലയിൽ എത്തിയ മാവോയിസ്‌റ്റ് സംഘം തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ നാട്ടുകാരോട് ആഹ്വാനം ചെയ്‌തു.
20 മിനിറ്റോളം തൊഴിലാളികളുമായി സംസാരിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്‌തു....
കൂടിക്കാഴ്‌ച 11 വർഷത്തിന് ശേഷം; നിമിഷപ്രിയയെ കാണാൻ അമ്മക്ക് അനുമതി
സന: യെമനിൽ വധശിക്ഷയ്‌ക്ക് വിധിച്ച് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അനുമതി. ഉച്ചക്ക് ശേഷം രണ്ടുമണിക്ക് ജയിലിലെത്താൻ പ്രേമകുമാരിക്ക് അധികൃതർ നിർദ്ദേശം നൽകി. സനയിലെ ജയിലിലാണ് നിമിഷപ്രിയ ഇപ്പോൾ. 11...
കരുവന്നൂർ കേസ്; എംഎം വർഗീസിനെ വിടാതെ ഇഡി- വീണ്ടും സമൻസ് അയച്ചു
കൊച്ചി: കരുവന്നൂർ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ വീണ്ടും കുരുക്ക് മുറുക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിന് ഇഡി നോട്ടീസയച്ചു. ബുധനാഴ്‌ച ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്....
എസ് അനീഷ്യയുടെ ആത്‍മഹത്യ; രണ്ടുപേർ അറസ്‌റ്റിൽ
കൊച്ചി: പരവൂർ മുൻസിഫ് കോടതിയിലെ അസിസ്‌റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടർ ആയിരുന്ന എസ് അനീഷ്യ (41) ആത്‍മഹത്യ ചെയ്‌ത കേസിൽ രണ്ടുപേർ അറസ്‌റ്റിൽ. കൊല്ലം പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്‌ടർ അബ്‌ദുൽ ജലീൽ, പരവൂർ ജുഡീഷ്യൽ...








































