പിങ്ക് പോലീസ് പരസ്യവിചാരണ; സർക്കാർ അപ്പീൽ പരിഗണിക്കുന്നത് മാറ്റി
കൊച്ചി: ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്‌ഥ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ, നഷ്‌ടപരിഹാരം നൽകണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് മാറ്റി. ഈ മാസം 22ലേക്കാണ് അപ്പീൽ...
രാജ്യസഭാ തിരഞ്ഞെടുപ്പ്; എൽഡിഎഫിലെ സീറ്റുകൾ സിപിഎമ്മിനും സിപിഐക്കും
തിരുവനന്തപുരം: നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയസാധ്യതയുള്ള രണ്ട് സീറ്റുകളിൽ ഒന്ന് സിപിഐക്കും മറ്റൊന്ന് സിപിഎമ്മിനും നൽകും. ഇന്ന് എകെജി സെന്ററിൽ ചേർന്ന എൽഡിഎഫ് യോഗത്തിലാണ് രാജ്യസഭാ സീറ്റുകളുടെ കാര്യത്തിൽ തീരുമാനമായത്.
ഒഴിവ് വരുന്ന...
ടാറ്റൂ ആർട്ടിസ്‌റ്റിനെതിരായ പീഡനക്കേസ്; സുജീഷിനെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു
എറണാകുളം: ടാറ്റൂ ആർട്ടിസ്‌റ്റിനെതിരായ പീഡനക്കേസിലെ പ്രതി സുജീഷിനെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. പാലാരിവട്ടം പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസുകളിൽ തെളിവെടുപ്പ് നടത്തുന്നതിനായി 2 ദിവസത്തേക്കാണ് പോലീസ് കസ്‌റ്റഡിയിൽ വിട്ടത്. നിലവിൽ ഒരു വിദേശ...
മീഡിയ വൺ വിലക്ക് സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി; സംപ്രേഷണം തുടരും
ന്യൂഡെൽഹി: മീഡിയാ വൺ ചാനലിന് വിലക്കേർപ്പെടുത്തിയ നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. രാഷ്‌ട്ര സുരക്ഷയുടെ പേരിൽ കേന്ദ്രസർക്കാരാണ് ചാനലിന് വിലക്കേർപ്പെടുത്തിയത്. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേന്ദ്ര നടപടി സ്‌റ്റേ...
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ. അടിയന്തര പ്രമേയ നോട്ടീസിന് സ്‌പീക്കർ അവതരണ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സർക്കാരും സിപിഎമ്മും പ്രതിക്കൂട്ടിലാകും എന്നതിനാലാണ്...
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദത്തിന് സാധ്യത; സംസ്‌ഥാനത്ത് ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും
തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ നിലവിലുള്ള ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂറിൽ ന്യൂനമർദ്ദമായി മാറിയേക്കുമെന്നാണ് കാലാവസ്‌ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
ഇതിന്റെ ഫലമായി സംസ്‌ഥാനത്ത്...
മദ്യം വിളമ്പാൻ സ്‌ത്രീകൾ; കൊച്ചിയിൽ ബാർ മാനേജർ അറസ്‌റ്റിൽ
കൊച്ചി: ബാറിൽ മദ്യം വിളമ്പാൻ സ്‌ത്രീകളെ നിയോഗിച്ചതിൽ കേസ്. കൊച്ചി ഷിപ്‌യാർഡ് ഫ്ളൈ ഹൈ ഹോട്ടലിനെതിരെയാണ് കേസ്. അബ്‌കാരി ചട്ടം ലംഘിച്ചതിന് മാനേജറെ അറസ്‌റ്റ് ചെയ്‌തു.
കേരളത്തിലെ എക്‌സൈസ് ചട്ടം അനുസരിച്ച് വനിതകളെ മദ്യവിതരണത്തിന്...
ഹിജാബ്; കോടതി ഉത്തരവിനെ സ്വാഗതം ചെയ്‌ത് കേരള ഗവർണർ
തിരുവനന്തപുരം: ഹിജാബുമായി ബന്ധപ്പെട്ട കർണാടക ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്‌ത് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുസ്‌ലിം പെൺകുട്ടികൾക്ക് മുഖ്യധാരയിലേക്ക് വരാനുള്ള അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഹിജാബ് അനിവാര്യമല്ലെന്ന കോടതി വിധിക്ക് പിന്നാലെയാണ്...







































