എതിർ സ്‌ഥാനാർഥി ആരെന്നത് വിഷയമല്ല; തനിക്ക് വിജയം ഉറപ്പെന്ന് സുരേഷ് ഗോപി
തൃശൂർ: സ്‌ഥാനാർഥിയെ മാറ്റിയാലും ആര് ജയിക്കണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണെന്ന് ബിജെപി സ്‌ഥാനാർഥി സുരേഷ് ഗോപി. തൃശൂരിൽ എതിർ സ്‌ഥാനാർഥി ആരാണെന്നത് വിഷയമല്ലെന്നും തനിക്ക് വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ കോൺഗ്രസ് സ്‌ഥാനാർഥിയായി...
മുരളീധരൻ തൃശൂരിൽ, ഷാഫി വടകരയിൽ; സർപ്രൈസ് നീക്കവുമായി കോൺഗ്രസ്
ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അറിയിച്ചു. അപ്രതീക്ഷിത പേരുകൾ പട്ടികയിൽ ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരനും വ്യക്‌തമാക്കി. കോൺഗ്രസ്...
കടുത്ത ചൂടിൽ വിയർത്ത് സംസ്‌ഥാനം; പാലക്കാട് 38 ഡിഗ്രി സെൽഷ്യസ്
തിരുവനന്തപുരം: കടുത്ത ചൂടിൽ വിയർത്ത് കുളിച്ച് സംസ്‌ഥാനം. ഇന്ന് എട്ടു ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. പത്തനംതിട്ട, ആലപ്പുഴ,...
പദ്‌മജയെ ചാലക്കുടിയിൽ മൽസരിപ്പിക്കാൻ ബിജെപി; സഹോദര സ്‌നേഹം ഇനിയില്ലെന്ന് മുരളീധരൻ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോൺഗ്രസ് നേതാവുമായ പദ്‌മജ വേണുഗോപാലിനെ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ മൽസരിപ്പിക്കാൻ ബിജെപിയുടെ നീക്കം. സഖ്യകക്ഷിയായ ബിഡിജെഎസ് മൽസരിക്കുന്ന സീറ്റ് ഏറ്റെടുക്കാനാണ് ബിജെപി...
കാട്ടാക്കടയിൽ നവവധു ജീവനൊടുക്കിയ കേസ്; ഭർത്താവ് അറസ്‌റ്റിൽ
കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കടയിൽ വിവാഹം കഴിഞ്ഞു 15ആം നാൾ നവവധു ഭർതൃ വീട്ടിൽ ജീവനൊടുക്കിയ കേസിൽ എട്ടു മാസത്തിന് ശേഷം ഭർത്താവ് അറസ്‌റ്റിൽ. കല്ലാമം കല്ലറക്കുഴി ഷിബിൻ ഭവനിൽ വിപിൻ (ഉണ്ണി, 28)...
ഡ്രൈവിങ് ടെസ്‌റ്റ് പരിഷ്‌കരണം; വ്യാപക പ്രതിഷേധം- മന്ത്രിയുടെ കോലം കത്തിച്ചു
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്‌റ്റിലെ പരിഷ്‌കരണങ്ങളിൽ സംസ്‌ഥാനത്ത് വ്യാപക പ്രതിഷേധം. കൊല്ലം, കോഴിക്കോട്, മലപ്പുറം, തിരൂർ, മുക്കം, കാസർഗോഡ് എന്നിവിടങ്ങളിലാണ് പ്രതിഷേധം നടക്കുന്നത്. കോഴിക്കോട് മുക്കത്ത് ഗതാഗതമന്ത്രി ഗണേഷ് കുമാറിന്റെ കോലം കത്തിച്ചു. ഡ്രൈവിങ്...
പദ്‌മജ വേണുഗോപാൽ ബിജെപിയിൽ; ഇന്ന് പാർട്ടി അംഗത്വം സ്വീകരിക്കും
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോൺഗ്രസ് നേതാവുമായ പദ്‌മജ വേണുഗോപാൽ ബിജെപിയിലേക്ക്. ഇന്ന് ഉച്ചക്ക് മുൻപ് പദ്‌മജ ഡെൽഹിലെ ബിജെപി ആസ്‌ഥാനത്തെത്തി പാർട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം...
ഇ പോസ് സംവിധാനം തകരാറിൽ; സംസ്‌ഥാനത്ത് റേഷൻ മസ്‌റ്ററിങ് നിർത്തിവെച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകളുടെ ഇ കൈവൈസി മസ്‌റ്ററിങ് താൽക്കാലികമായി നിർത്തിവെച്ചു. റേഷൻ വിതരണത്തിനുള്ള ഇ പോസ് സംവിധാനം തകരാറിലാകുന്ന സാഹചര്യത്തിലാണ് തീരുമാനം. അതിനാൽ റേഷൻ കടകളുടെ സമയക്രമീകരണവും...









































