സംസ്‌ഥാനത്ത് ഉയർന്ന ചൂട്; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. ചൂട് വർധിക്കുന്നതിനാൽ നിർജലീകരണത്തിനും ദേഹാസ്വാസ്‌ഥ്യത്തിനും സാധ്യതയുണ്ട്. ഇതിനാൽ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. സൂര്യാതപമേൽക്കാനുള്ള...
ആളിക്കത്തി ജനരോക്ഷം; പുൽപ്പള്ളി പഞ്ചായത്തിൽ രണ്ടു ദിവസം നിരോധനാജ്‌ഞ
മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം വിലാപ യാത്രയായി പാക്കത്തെ വീട്ടിലെത്തിച്ചു. ജനങ്ങളുടെ പ്രതിഷേധം ശക്‌തമായതോടെ പോളിന്റെ കുടുംബത്തിന് നഷ്‌ടപരിഹാര തുകയായ പത്ത് ലക്ഷം രൂപ ഇന്ന് തന്നെ നൽകാമെന്ന് ഉദ്യോഗസ്‌ഥർ...
‘തോട്ടപ്പിള്ളി ഖനനം സിഎംആർഎല്ലിനെ സഹായിക്കാൻ’; മുഖ്യമന്ത്രിക്കെതിരെ മാത്യു കുഴൽനാടൻ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ആരോപണവുമായി മാത്യു കുഴൽനാടൻ എംഎൽഎ രംഗത്ത്. കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാനെന്ന പേരിൽ തോട്ടപ്പിള്ളി പൊഴിമുഖത്ത് നടന്ന ഖനനം സിഎംആർഎല്ലിനെ സഹായിക്കാനായി മുഖ്യമന്ത്രി ആസൂത്രണം ചെയ്‌തതാണെന്നും, ഇതിനുള്ള...
പോളിന്റെ മൃതദേഹം പുൽപ്പള്ളിയിൽ; വൻ പ്രതിഷേധം- തടിച്ചുകൂടി ജനങ്ങൾ
മാനന്തവാടി: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം പുൽപ്പള്ളിയിൽ എത്തിച്ചു. മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിക്കുകയാണ്. നൂറുകണക്കിന് പേരാണ് ഇവിടെ എത്തിച്ചേർന്നിരിക്കുന്നത്. ഉന്നയിച്ച ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചെങ്കിൽ മാത്രമേ മൃതദേഹം നഗരത്തിൽ നിന്ന്...
ബേലൂർ മഗ്‌ന ഇരുമ്പുപാലം കോളനിയിൽ; ജാഗ്രതാ നിർദ്ദേശം- മന്ത്രിസംഘം എത്തും
വയനാട്: മാനന്തവാടി പടമലയിൽ കർഷകന്റെ ജീവനെടുത്ത ബേലൂർ മഗ്‌ന എന്ന കാട്ടാന ഇരുമ്പുപാലം കോളനിക്കടുത്ത് എത്തി. കാട്ടിക്കുളം-തിരുനെല്ലി റോഡ് മുറിച്ചുകടന്നാണ് കാട്ടാന ഇരുമ്പുപാലം കോളനിക്കടുത്ത് എത്തിയത്. പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മയക്കുവെടി...
ചോദ്യം ചെയ്യലിന് ഒരുതവണ ഹാജരായിക്കൂടേ? തോമസ് ഐസക്കിനോട് ഹൈക്കോടതി
കൊച്ചി: കിഫ്‌ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് ഒരുതവണ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരായിക്കൂടെ എന്ന് ഹൈക്കോടതി. അറസ്‌റ്റ് ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്താമെന്നും കോടതി വ്യക്‌തമാക്കി. അതേസമയം, തിങ്കളാഴ്‌ച മറുപടി നൽകാമെന്ന്...
എസ്എസ്എൽസി പരീക്ഷ മാർച്ച് നാലുമുതൽ; മോഡൽ ഈ മാസം 19ന്
തിരുവനന്തപുരം: എസ്എസ്എൽസി മോഡൽ പരീക്ഷകൾ ഈ മാസം 19ന് ആരംഭിക്കും. 23 വരെയാണ് പരീക്ഷ. രാവിലെ 9.45 മുതൽ 11.30 വരെയും ഉച്ചയ്‌ക്ക് 2 മണിമുതൽ 3.45 വരേയുമാണ് പരീക്ഷാ സമയം. എസ്എസ്എൽസി...
കാട്ടാന ആക്രമണത്തിൽ ഒരു മരണം കൂടി; വയനാട്ടിൽ നാളെ ഹർത്താൽ
മാനന്തവാടി: വയനാട്ടിൽ നാളെ യുഡിഎഫും എൽഡിഎഫും ബിജെപിയും സംയുക്‌തമായി ഹർത്താൽ പ്രഖ്യാപിച്ചു. ജില്ലയിൽ 17 ദിവസത്തിനിടെ മൂന്ന് പേർ കൊല്ലപ്പെട്ട പശ്‌ചാത്തലത്തിൽ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര- സംസ്‌ഥാന സർക്കാരുകൾ...









































