Sat, Jul 4, 2026
35 C
Dubai

‘മധ്യേഷ്യയിൽ ഒരു പ്രത്യേക കാര്യത്തിനായി ഒരുങ്ങുന്നു, നമ്മൾ അത് പൂർത്തിയാക്കും’

വാഷിങ്ടൻ: മധ്യേഷ്യയിൽ യുഎസ് നിർണായകമായ നീക്കത്തിന് ഒരുങ്ങുകയാണെന്ന സൂചന നൽകി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. മധ്യപൂർവ ദേശത്തിന്റെ മഹത്വത്തിനായി നമുക്ക് ഒരു യഥാർഥ അവസരം വന്നുചേർന്നിരിക്കുകയാണ്. ആദ്യമായിട്ടാണ് എല്ലാവരും ഒരു പ്രത്യേക കാര്യത്തിനായി...

കരൂർ ദുരന്തം; മരിച്ചവരുടെ എണ്ണം 41 ആയി, ആസൂത്രിത അട്ടിമറിയെന്ന് വിജയ്‌

ചെന്നൈ: കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 41 ആയി. ചികിൽസയിൽ ആയിരുന്ന സുഗുണ (65) ആണ് മരിച്ചത്. അതേസമയം, കരൂരിലേക്ക് പോകാൻ വിജയ്...

നാടകീയം; ഏഷ്യാ കപ്പ് കിരീടം ഏറ്റുവാങ്ങാൻ വിസമ്മതിച്ച് ഇന്ത്യൻ ടീം

ദുബായ്: ഏഷ്യാ കപ്പിന്റെ തുടക്കം മുതലുള്ള വിവാദം സമ്മാനദാന ചടങ്ങിലേക്ക് നീണ്ടു. പാക്കിസ്‌ഥാൻകാരനായ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് കിരീടം ഏറ്റുവാങ്ങാൻ ഇന്ത്യൻ ടീം വിസമ്മതിച്ചു. കിരീടവും മെഡലും...

യുക്രൈന് നേരെ റഷ്യൻ വ്യോമാക്രമണം; നാലുപേർ കൊല്ലപ്പെട്ടു, 42 പേർക്ക് പരിക്ക്

കീവ്: യുക്രൈന് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. ശനിയാഴ്‌ച രാത്രിയും ഞായറാഴ്‌ച പുലർച്ചെയുമായി യുക്രൈനിലെ വിവിധ മേഖലകൾ ലക്ഷ്യമിട്ട് റഷ്യ നടത്തിയ ആക്രമണത്തിലാണ് നാലുപേർ കൊല്ലപ്പെട്ടതെന്ന് യുക്രൈൻ പ്രസിഡണ്ട് വൊളോഡിമിർ...

നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് വിദ്യാർഥി മരിച്ചു; രണ്ടു പേരുടെ നില ഗുരുതരം

മലപ്പുറം: ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് വിദ്യാർഥി മരിച്ചു. ഇസാൻ എന്ന 13 വയസുകാരനാണ് മരിച്ചത്. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. ആറുവരിപ്പാതയിൽ കാലിക്കറ്റ് സർവകലാശാലയ്‌ക്ക് സമീപം കോഹിനൂരിൽ ആയിരുന്നു അപകടം. പരിക്കേറ്റ രണ്ടുപേരുടെ...

വിദ്യാർഥിനികളുടെ പീഡന പരാതി; സ്വാമി ചൈതന്യാനന്ദ അറസ്‌റ്റിൽ

ന്യൂഡെൽഹി: വിദ്യാർഥിനികളുടെ പീഡന പരാതികൾക്ക് പിന്നാലെ ഒളിവിൽപ്പോയ സ്വാമി ചൈതന്യാനന്ദയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ആഗ്രയിൽ നിന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌. ശ്രീ ശാരദ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്‌മെന്റ്‌ ഡയറക്‌ടയിരുന്ന ഇയാൾക്കെതിരെ...

വടക്കൻ കേരളത്തിൽ ഇന്ന് കനത്ത മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്ന് കനത്ത മഴ മുന്നറിയിപ്പ്. നാല് ജില്ലകളിലാണ് മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക്...

ഏഷ്യാകപ്പിൽ ഇന്ത്യ-പാക്കിസ്‌ഥാൻ കിരീടപ്പോരാട്ടം ഇന്ന്; നെഞ്ചിടിപ്പിൽ ആരാധകർ

ദുബായ്: ഏഷ്യാകപ്പിൽ ഇന്ന് ഇന്ത്യ-പാക്കിസ്‌ഥാൻ കിരീടപ്പോരാട്ടം. ദുബായിൽ രാത്രി എട്ടിനാണ് ഫൈനൽ മൽസരം തുടങ്ങുക. ടൂർണമെന്റിൽ മൂന്നാം തവണയാണ് ഇന്ത്യയും പാക്കിസ്‌ഥാനും നേർക്കുനേർ ഏറ്റുമുട്ടുന്നത്. ഹസ്‌തദാനത്തിന് പോലും തയ്യാറാവാത്ത കളിക്കാർ, കളിക്കളത്തിന് അപ്പുറത്തേക്ക് നീളുന്ന...
- Advertisement -