മകരവിളക്ക് മഹോൽസവം; ശബരിമല നട ഇന്ന് തുറക്കും, ഒരു ദിവസം 90,000 പേർക്ക് ദർശനം
പത്തനംതിട്ട: മണ്ഡലകാല മകരവിളക്ക് മഹോൽസവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരിയാണ് നട തുറക്കുന്നത്. തുടർന്ന് മേൽശാന്തി പതിനെട്ടാം പടിയിറങ്ങി ശ്രീകോവിലിൽ...
മൂന്നുലക്ഷം വോട്ടർമാർ എങ്ങനെ വന്നു? വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡെൽഹി: ബിഹാർ തിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടർമാർ വോട്ട് ചെയ്തു എന്ന ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ. എസ്ഐആറിന് ശേഷം പുറത്തിറക്കിയ അന്തിമ വോട്ടർപട്ടികയിൽ ഉണ്ടായിരുന്നത് 7.42 കോടി വോട്ടർമാരായിരുന്നു. അതിന് ശേഷം മൂന്നുലക്ഷം...
സീറ്റ് നൽകിയില്ല; തൃക്കണ്ണാപുരത്ത് ബിജെപി പ്രവർത്തകൻ ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: കോർപറേഷനിലെ തൃക്കണ്ണാപുരം വാർഡിൽ ബിജെപി പ്രവർത്തകൻ ആത്മഹത്യ ചെയ്തു. തൃക്കണാപുരം വാർഡിൽ സ്ഥാനാർഥിയായി ബിജെപി പരിഗണിച്ചിരുന്ന ആനന്ദ് കെ തമ്പിയാണ് ആത്മഹത്യ ചെയ്തത്. സീറ്റ് ലഭിക്കാത്തതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് വിവരം.
മാദ്ധ്യമ സ്ഥാപനങ്ങളിലേക്ക്...
പാലത്തായി പീഡനക്കേസ്; പ്രതി പത്മരാജന് മരണം വരെ ജീവപര്യന്തം തടവും പിഴയും
കണ്ണൂർ: പാലത്തായി പീഡനക്കേസിലെ പ്രതിയായ ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ടും അധ്യാപകനുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങോട്ട് ഹൗസിൽ കെ. പത്മരാജന് മരണം വരെ ജീവപര്യന്തം തടവുശിക്ഷ. രണ്ടുലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
376 എ,...
ആന്ധ്രയുടെ മണ്ണിലേക്ക് ലുലുവിന്റെ തിരിച്ചുവരവ്; വിശാഖപട്ടണത്ത് ഷോപ്പിങ് മാൾ
ആന്ധ്രയുടെ മണ്ണിലേക്ക് ലുലു ഗ്രൂപ്പിന്റെ വൻ തിരിച്ചുവരവ്. നായിഡു സർക്കാർ വിശാഖപട്ടണത്ത് അനുവദിച്ച സ്ഥലത്ത് ലുലു ഗ്രൂപ്പിന്റെ വമ്പൻ ഷോപ്പിങ് മാൾ ഉയരും. ഇതുൾപ്പടെ ആന്ധ്രയിൽ ലുലു ഒരുക്കുന്ന വിവിധ പദ്ധതികളുടെ പ്രഖ്യാപനത്തിന്...
കാൽവഴുതി കുളത്തിൽ വീണു; അയൽവാസിയും മകളും രക്ഷകരായി, അജയന് പുനർജൻമം
കാൽ വഴുതി കുളത്തിലേക്ക് വീണ 56കാരന് അയൽവാസിയുടെയും മകളുടെയും സമയോചിത ഇടപെടലിൽ പുനർജൻമം. തിരുവള്ളൂർ കൊട്ടേക്കാട്ട് അജയനെയാണ് അയൽവാസിയായ ചിത്രാ മധു കരയിലെത്തിച്ചത്. അജയന്റെ മകൾ അമൃതലക്ഷ്മി പ്രാഥമിക ചികിൽസ നൽകിയതോടെ രക്ഷപ്പെട്ടു.
വീട്ടിലെ...
കോൺഗ്രസിന് തിരിച്ചടി; മുട്ടട സ്ഥാനാർഥി വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കി
തിരുവനന്തപുരം: കോർപറേഷൻ മുട്ടട വാർഡിൽ കോൺഗ്രസിന് തിരിച്ചടി. കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് സപ്ളിമെന്ററി വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. സിപിഎമ്മിന്റെ പരാതി അംഗീകരിച്ചാണ് പേര്...
വീട്ടിലെ ഫ്യൂസ് ഊരിയതിൽ പ്രതികാരം; 50 ട്രാൻസ്ഫോർമറുകൾ തകർത്ത് യുവാവ്, പിടിയിൽ
കാസർഗോഡ്: വീട്ടിലെ കണക്ഷൻ കെഎസ്ഇബി വിച്ഛേദിച്ചതിന്റെ വൈരാഗ്യത്തിൽ യുവാവ് നഗരത്തിലെ 50 ട്രാൻസ്ഫോർമറുകളിലെ ഫ്യൂസ് തകർത്തു. ഇതോടെ വ്യാപാര സ്ഥാപനങ്ങളിലേത് ഉൾപ്പടെ എണ്ണായിരത്തിലേറെ ഉപയോക്താക്കൾക്ക് രണ്ടു മണിക്കൂർ വൈദ്യുതി മുടങ്ങി. സംഭവത്തിൽ യുവാവ്...








































