Sun, Jul 12, 2026
35.1 C
Dubai

എസ്‌യുവിയിൽ കരുത്ത് കാട്ടി മഹീന്ദ്ര; വിൽപ്പനയിൽ എതിരാളികളെ മറികടന്നു

എസ്‌യുവികളുടെ പിൻബലത്തിൽ ഏപ്രിൽ മാസത്തെ പാസഞ്ചർ വാഹന വിൽപ്പനയിൽ എതിരാളികളായ ഹ്യുണ്ടായിയെയും ടാറ്റ മോട്ടോഴ്‌സിനെയും മറികടന്ന് മഹീന്ദ്ര. ആഭ്യന്തര വിൽപ്പനയുടെ കാര്യത്തിൽ രാജ്യത്തെ രണ്ടാമത്തെ വലിയ പാസഞ്ചർ വാഹന (പിവി) നിർമാതാക്കളായി മഹീന്ദ്ര...

നിയന്ത്രണരേഖയിൽ വീണ്ടും പാക്ക് വെടിവയ്‌പ്പ്‌; തിരിച്ചടിച്ച് ഇന്ത്യ

ശ്രീനഗർ: കശ്‌മീരിലെ നിയന്ത്രണരേഖയിൽ വീണ്ടും പാക്കിസ്‌ഥാൻ സൈന്യത്തിന്റെ വെടിവയ്‌പ്പ്. തുടർച്ചയായി എട്ടാം ദിവസമാണ് യാതൊരു പ്രകോപനവുമില്ലാതെ പാക്കിസ്‌ഥാൻ വെടിയുതിർക്കുന്നത്. കുപ്‌വാര, ബാരാമുള്ള, പൂഞ്ച്, നൗരേഷ്, അഖ്‌നൂർ പ്രദേശങ്ങളിലാണ് വെടിവയ്‌പ്പ് ഉണ്ടായത്. ഇന്ത്യൻ സൈന്യം...

സിനിമാ-സീരിയൽ താരം വിഷ്‌ണു പ്രസാദ് അന്തരിച്ചു

തിരുവനന്തപുരം: സിനിമാ-സീരിയൽ താരം വിഷ്‌ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ഗുരുതരാവസ്‌ഥയിൽ ചികിൽസയിലായിരുന്നു. നടൻ കിഷോർ സത്യയാണ് മരണവിവരം സാമൂഹിക മാദ്ധ്യമ പേജിലൂടെ അറിയിച്ചത്. കരൾ മാറ്റിവെക്കൽ ശസ്‌ത്രക്രിയയ്‌ക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവർത്തകരും....

കേരളത്തിന്റെ അഭിമാന പദ്ധതി; വിഴിഞ്ഞം കമ്മീഷനിങ് ഇന്ന്, കനത്ത സുരക്ഷയിൽ തലസ്‌ഥാനം

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. തുറമുഖം കമ്മീഷൻ ചെയ്യാൻ ഇന്നലെ രാത്രി തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി, ബിജെപിയുടെ...

പ്രധാനമന്ത്രി തലസ്‌ഥാനത്ത്; വിഴിഞ്ഞം തുറമുഖം നാളെ രാജ്യത്തിന് സമർപ്പിക്കും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്‌ഥാനത്തെത്തി. വൈകീട്ട് 7.45ഓടെ എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി, ബിജെപിയുടെ സംസ്‌ഥാന നേതാക്കൾ ഉൾപ്പടെയുള്ളവർ ചേർന്ന് സ്വീകരിച്ചു. പ്രധാനമന്ത്രിയെ കാണാനും...

അബദ്ധത്തിൽ ആസിഡ് കുടിച്ചു; അഞ്ച് വയസുകാരൻ ഗുരുതരാവസ്‌ഥയിൽ

പാലക്കാട്: കളിച്ചുകൊണ്ടിരിക്കേ അബദ്ധത്തിൽ ആസിഡ് കുടിച്ച അഞ്ചുവയസുകാരൻ ഗുരുതരാവസ്‌ഥയിൽ. കല്ലടിക്കോട് ചൂരക്കോട് സ്വദേശി ജംഷാദിന്റെ മകൻ ഫൈസാൻ ആണ് ഗുരുതരാവസ്‌ഥയിൽ ചികിൽസയിലുള്ളത്. വീട്ടിൽ പ്‌ളാസ്‌റ്റിക് കുപ്പിയിൽ സൂക്ഷിച്ചിരുന്ന ആസിഡ് കുട്ടി അബദ്ധത്തിൽ കുടിക്കുകയായിരുന്നു. ശരീരത്തിലുള്ള...

‘സേനകളുടെ മനോവീര്യം തകർക്കുന്ന ഹരജികൾ സമർപ്പിക്കരുത്’; സുപ്രീം കോടതി

ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. ഹരജിക്കാരെ വിമർശിച്ച കോടതി, അത്തരമൊരു നീക്കം സേനകളുടെ മനോവീര്യം തകർക്കുമെന്ന് ചൂണ്ടിക്കാട്ടി. സൈന്യത്തിന്റെ ആൽമവിശ്വാസം...

കുവൈത്തിൽ മലയാളി ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളികളായ ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജാബിർ ആശുപത്രിയിലെ നഴ്‌സായ കണ്ണൂർ സ്വദേശി സൂരജ്, ഡിഫൻസിൽ നഴ്‌സായ ഭാര്യ ബിൻസി എന്നിവരെയാണ് അബ്ബാസിയയിലെ...
- Advertisement -