Thu, Nov 12, 2026
28 C
Dubai

ഡെൽഹിയിൽ വനിതാ മുഖ്യമന്ത്രി? ചർച്ചകൾ സജീവം; തീരുമാനം പ്രധാനമന്ത്രി എത്തിയശേഷം

ന്യൂഡെൽഹി: ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ചരിത്ര വിജയത്തിന് പിന്നാലെ ആരാകും മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌ എത്തുകയെന്നതിൽ ചർച്ചകൾ സജീവമാണ്. വനിതാ മുഖ്യമന്ത്രിയെ ബിജെപി രംഗത്തിറക്കുമെന്നാണ് സൂചന. നിലവിൽ രണ്ട് വനിതകളുടെ പേരുകളാണ് സജീവമായി...

കാട്ടാന ആക്രമണത്തിൽ ഒരുമരണം കൂടി; നൂൽപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം

കൽപ്പറ്റ: സംസ്‌ഥാനത്ത്‌ കാട്ടാന ആക്രമണത്തിൽ ഒരുമരണം കൂടി. വയനാട് സുൽത്താൻ ബത്തേരി നൂൽപ്പുഴയിലാണ് കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചത്. നൂൽപ്പുഴ കാപ്പാട് ഉന്നതിയിൽ മനു (45) ആണ് മരിച്ചത്. തിരച്ചിലിനിടെ ഇന്ന് രാവിലെയാണ്...

‘എല്ലാ ബന്ദികളെയും മോചിപ്പിക്കണം, ഇല്ലെങ്കിൽ ഗാസയെ നരകമാക്കും; ശനിയാഴ്‌ചവരെ സമയം’

ജറുസലേം: ഹമാസ്- ഇസ്രയേൽ വെടിനിർത്തൽ കരാറിന്റെ ഭാവി അനിശ്‌ചിതത്വത്തിൽ. ഗാസയിൽ നിന്ന് എല്ലാ ബന്ദികളെയും മോചിപ്പിക്കാൻ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് സമയപരിധി നിശ്‌ചയിച്ചു. ശനിയാഴ്‌ചവരെയാണ് സമയപരിധി. അല്ലാത്തപക്ഷം വീണ്ടും ആക്രമണം തുടങ്ങുമെന്നും...

കാട്ടാന ആക്രമണം; കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് ധനസഹായം, പ്രതിഷേധം അവസാനിപ്പിച്ചു

ഇടുക്കി: പെരുവന്താനത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ജില്ലാ കളക്‌ടർ. സോഫിയയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം നൽകും. ഇന്ന് തന്നെ തുക കുടുംബത്തിന് കൈമാറുമെന്നും ജില്ലാ കളക്‌ടർ...

തെരുവുനായ കടിച്ചത് വീട്ടിൽ പറഞ്ഞില്ല; പേവിഷബാധയേറ്റ ഒമ്പത് വയസുകാരൻ മരിച്ചു

ആലപ്പുഴ: പേവിഷബാധയേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന ചാരുംമൂട് സ്വദേശിയായ ഒമ്പത് വയസുകാരൻ മരിച്ചു. പനി ബാധിച്ചതിനെ തുടർന്ന് ചാരുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണ് പേവിഷബാധയുടെ ലക്ഷണം കണ്ടത്. തുടർന്ന് തിരുവല്ലയിലെ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. ഒരാഴ്‌ച...

ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്‌ക്ക്‌ ദാരുണാന്ത്യം

പെരുവന്താനം: ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്‌ക്ക്‌ ദാരുണാന്ത്യം. ഇടുക്കി ജില്ലയിലെ മതംബ കൊമ്പൻപാറയിലാണ് സംഭവം. ഇസ്‌മയിലിന്റെ ഭാര്യ സോഫിയ (45) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ചെന്നാപ്പാറ മുകൾ ഭാഗത്ത് നിന്ന് കൊമ്പൻപാറയിലേക്കുള്ള വഴിയേ...

സ്വകാര്യ സർവകലാശാല ബിൽ; കരട് ബില്ലിന് മന്ത്രിസഭാ അംഗീകാരം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകി മന്ത്രിസഭാ യോഗം. കരട് ബില്ലിന് അംഗീകാരമായി. നിയമസഭയുടെ നടപ്പ് സമ്മേളനത്തിൽ തന്നെ ബിൽ പാസാക്കും. ഈ മാസം 13ന് ബിൽ സഭയിൽ കൊണ്ടുവരാനാണ് ധാരണ. കഴിഞ്ഞ...

കാറിടിച്ച് 68-കാരി മരിച്ചു, പേരക്കുട്ടി കോമയിൽ; പ്രതി ഒരുവർഷത്തിന് ശേഷം പിടിയിൽ

കോഴിക്കോട്: ഒരുവർഷം മുൻപ് വടകരയിൽ വയോധികയുടെ മരണത്തിനിടയാക്കിയ കാറപകടത്തിലെ പ്രതി പോലീസ് കസ്‌റ്റഡിയിൽ. പുറമേരി മീത്തലെ പുനത്തിൽ ഷെജീലിനെ കോയമ്പത്തൂർ വിമാനത്താവളത്തിൽ വെച്ചാണ് പിടികൂടിയത്. ദുബായിൽ നിന്ന് കോയമ്പത്തൂരിലെത്തിയ ഷെജീലിനെ വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം...
- Advertisement -