Thu, Apr 30, 2026
37 C
Dubai

ട്രംപിനെ സമാധാന നൊബേലിന് നിർദ്ദേശിച്ച് പാക്കിസ്‌ഥാൻ; അവരത് തരില്ലെന്ന് ട്രംപ്

വാഷിങ്ടൻ: ഇന്ത്യ-പാക്ക് സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടതിന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ സമാധാനത്തിനുള്ള നൊബേലിന് പാക്കിസ്‌ഥാൻ നാമനിർദ്ദേശം ചെയ്‌തതായി റിപ്പോർട്. നയതന്ത്ര ഇടപെടലുകളിലെ കഴിവ് പരിഗണിച്ച് 2026ലെ സമാധാന നൊബേൽ സമ്മാനം ട്രംപിന്...

ആണവകേന്ദ്രങ്ങൾ ആക്രമിക്കരുത്, ഫലം അണുവികിരണം; ഐഎഇഎ

വാഷിങ്ടൻ: ഇസ്രയേൽ- ഇറാൻ സംഘർഷം അയവില്ലാതെ തുടരവെ, ഇറാനിലെ ആണവകേന്ദ്രങ്ങൾ അക്രമിക്കരുതെന്ന് ഇസ്രയേലിന് മുന്നറിയിപ്പ് നൽകി രാജ്യാന്തര ആണവോർജ ഏജൻസി (ഐഎഇഎ) തലവൻ റഫാൽ ഗ്രോസി. ഇറാനിലെ ആണവകേന്ദ്രങ്ങൾ ആക്രമിക്കുന്നത് ആണവ സുരക്ഷയെ...

ഇന്ത്യക്ക് മാത്രമായി വ്യോമപാത തുറന്ന് ഇറാൻ; ആയിരത്തോളം വിദ്യാർഥികൾ ഇന്ന് മടങ്ങും

ടെഹ്‌റാൻ: ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികൾക്ക് ആശ്വാസ വാർത്ത. ഇന്ത്യക്ക് മാത്രമായി വ്യോമപാത തുറന്നുകൊടുക്കുകയാണെന്ന് ഇറാൻ അറിയിച്ചു. ഇതോടെ ടെഹ്‌റാനിലും മറ്റു നഗരങ്ങളിലും കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികൾക്ക് രാജ്യത്തേക്ക് തിരികെ എത്താനാകും. ഇറാൻ വ്യോമപാത...

കൂടുതൽ യുദ്ധവിമാനങ്ങളും പടക്കപ്പലുകളും എത്തിക്കും; മധ്യപൂർവദേശത്ത് നീക്കവുമായി യുഎസ്

വാഷിങ്ടൻ: മധ്യപൂർവദേശ മേഖലയിലേക്ക് യുദ്ധവിമാനങ്ങളും പടക്കപ്പലുകളും വിന്യസിക്കാനുള്ള നടപടി തുടങ്ങി യുഎസ്. ഇസ്രയേൽ-ഇറാൻ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെയാണ് യുഎസിന്റെ നീക്കം. നിലവിൽ യുഎസിന് മേഖലയിൽ 19 കേന്ദ്രങ്ങളിലായി 40,000 സൈനികരുണ്ട്. ഇതിൽ ഇറാഖ്, ബഹ്‌റൈൻ,...

ഖമനയിയെ ജീവനോടെ തുടരാൻ അനുവദിക്കില്ല; ഭീഷണിയുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

ജറുസലേം: ഇറാന് കടുത്ത മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ ജീവനോടെ തുടരാൻ അനുവദിക്കില്ലെന്നാണ് പ്രതിരോധമന്ത്രിയുടെ മുന്നറിയിപ്പ്. ടെൽ അവീവിനടുത്തുള്ള സോറോക്ക ആശുപത്രിയിൽ...

ഇറാൻ വിഷയത്തിൽ എങ്ങനെ മുന്നോട്ട് പോകണമെന്ന് തീരുമാനിച്ചിട്ടില്ല, ചർച്ചയുണ്ടാകും; ട്രംപ്

വാഷിങ്ടൻ: സംഘർഷം രൂക്ഷമായി തുടരവേ, ഇറാൻ വിഷയത്തിൽ എങ്ങനെ മുന്നോട്ട് പോകണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാൻ വൈറ്റ് ഹൗസിലെ സിറ്റ്വേഷൻ റൂമിൽ ചർച്ച നടത്തുമെന്ന് ട്രംപ് പറഞ്ഞു....

‘പോരാട്ടം തുടങ്ങി, ഒരു കരുണയും വേണ്ട’; ഹൈപ്പർസോണിക് മിസൈൽ ഉപയോഗിച്ച് ഇറാൻ

ടെഹ്റാൻ: ഇറാൻ-ഇസ്രയേൽ സംഘർഷം അതിരൂക്ഷമായി തുടരുന്നു. ഹൈപ്പർസോണിക് മിസൈൽ ഉപയോഗിച്ചുവെന്ന് ഇറാന്റെ റവല്യൂഷണറി ഗാർഡ് കോർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഒരു കരുണയും വേണ്ടെന്ന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി എക്‌സിലെ കുറിപ്പിൽ...

മൊസാദ് ആസ്‌ഥാനം ആക്രമിച്ചതായി ഇറാൻ; ടെഹ്റാനിൽ ഉഗ്രസ്‌ഫോടനം നടത്തി ഇസ്രയേൽ

ടെഹ്‌റാൻ: ഇസ്രയേലിലെ സിവിലിയൻ, സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ ആക്രമണം തുടരുന്നു. ഇസ്രയേലിന്റെ മിലിട്ടറി ഇന്റലിജൻസ് ഡയറക്‌ടറേറ്റും ടെൽ അവീവിലെ മൊസാദ് ഓപ്പറേഷൻ സെന്ററും ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. പ്രാദേശിക സമയം ചൊവ്വാഴ്‌ച...
- Advertisement -