കെ-റെയിൽ; കോഴിക്കോട് ഡിപിആർ കത്തിച്ച് പ്രതിഷേധം
കോഴിക്കോട്: കെ-റെയിൽ ഡിപിആർ കത്തിച്ച് കോഴിക്കോട് പ്രതിഷേധം. അഴിയൂർ മുതൽ ഫറോക്ക് വരെയാണ് സമര സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. സർക്കാർ നടത്തുന്ന സാമൂഹിക ആഘാത പഠനവുമായി സഹകരിക്കില്ലെന്ന് സമരസമിതി അറിയിച്ചു.
റിപ്പബ്ളിക് ദിനമായ...
വാഹന പരിശോധന ഒഴിവാക്കാൻ കൈക്കൂലി; റിപ്പോർട് കിട്ടിയ ശേഷം നടപടി- ഗതാഗത മന്ത്രി
കോഴിക്കോട്: വാഹന പരിശോധനയിൽ നിന്ന് ഒഴിവാക്കാൻ ലോറി ഉടമകളോട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്‌ഥൻ കൈക്കൂലി ചോദിക്കുന്ന ശബ്‌ദരേഖ പുറത്തായ സാഹചര്യത്തിൽ ഗതാഗത മന്ത്രിയുടെ ഇടപെടൽ. സംഭവത്തെ കുറിച്ച് ഗതാഗത കമ്മീഷണറോട് വിവരങ്ങൾ...
മർദ്ദനമേറ്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ആദിവാസി യുവാവിനെ കാൺമാനില്ല
കോഴിക്കോട്: ബന്ധുവിന്റെ മർദ്ദനമേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതി. അട്ടപ്പാടി ചീരക്കട് ഊരിലെ രാമനെയാണ് ഇന്നലെ മുതൽ കാണാതായത്. സംഭവത്തിൽ ബന്ധുക്കൾ മെഡിക്കൽ കോളേജ് പോലീസ്...
വാഹന പരിശോധന ഒഴിവാക്കാൻ കൈക്കൂലി; ഇൻസ്‌പെക്‌ടർക്ക് എതിരെ പരാതി
കോഴിക്കോട്: പരിശോധനയിൽ നിന്ന് ഒഴിവാക്കാൻ ടിപ്പർ ലോറി ഉടമയോട് മോട്ടോർ വാഹനവകുപ്പ് ഇൻസ്‌പെക്‌ടർ കൈക്കൂലി ചോദിച്ചതായി പരാതി. ഇതിന്റെ ഓഡിയോയും പുറത്തുവന്നിട്ടുണ്ട്. അതേസമയം, ഉദ്യോഗസ്‌ഥൻ കൈക്കൂലി ചോദിച്ചെന്ന് പറഞ്ഞ് ലോറി ഉടമ ഒരാഴ്‌ച...
മുക്കത്ത് തെരുവ് നായയുടെ ആക്രമണം; ആറുപേർക്ക് പരിക്ക്
കോഴിക്കോട്: ജില്ലയിലെ മുക്കത്ത് തെരുവ് നായയുടെ ആക്രമണത്തിൽ ആറ് പേർക്ക് പരിക്ക്. ഇന്നലെ സന്ധ്യയോടെയായിരുന്നു മുക്കം അഗസ്‌ത്യമൂഴിയിൽ ഭ്രാന്തൻ നായയുടെ ആക്രമണം ഉണ്ടായത്. നായയുടെ കടിയേറ്റ് പരിക്കേറ്റ ആറുപേരെ മുക്കത്തെ വിവിധ ആശുപത്രികളിൽ...
12 കിലോഗ്രാം കഞ്ചാവുമായി അഴിയൂർ സ്വദേശി പിടിയിൽ
കോഴിക്കോട്: ആന്ധ്രാപ്രദേശിൽ നിന്നും ബെംഗളൂരു വഴി കടത്തിക്കൊണ്ടു വന്ന 12.9 കിലോഗ്രാം കഞ്ചാവുമായി വടകര അഴിയൂർ സ്വദേശി എക്‌സൈസ് അധികൃതരുടെ പിടിയിലായി. അഴിയൂർ സലീനം ഹൗസിൽ ശരത് വൽസരാജ് (39) ആണ് പിടിയിലായത്.
കർണാടക...
വാഹനാപകട കേസ് ഒതുക്കാൻ കൈക്കൂലി; രണ്ട് പോലീസ് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ
കോഴിക്കോട്: വാഹനാപകട കേസ് ഒതുക്കാൻ കൈക്കൂലി വാങ്ങിയ കേസിൽ പോലീസുകാർക്ക് സസ്‌പെൻഷൻ. കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനിലെ എഎസ്ഐ പ്രവീണ്‍ കുമാര്‍, സിവില്‍ പോലീസ് ഓഫിസർ കൃജേഷ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്.
വാഹനാപകടക്കേസ്...
30 ജീവനക്കാർക്ക് കോവിഡ്; താമരശ്ശേരി താലൂക്ക് ആശുപത്രി പ്രവർത്തനം താളംതെറ്റി
താമരശ്ശേരി: ജീവനക്കാർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം താളംതെറ്റി. ആശുപത്രിയിലെ മൂന്ന് ഡോക്‌ടർമാരും ഏഴ് നഴ്‌സിങ് ഓഫിസർമാരുമടക്കം 30 ജീവനക്കാർ നിലവിൽ കോവിഡ് പോസിറ്റീവ് ആയി അവധിയിലാണ്. ഇതേ...







































