രാമേശ്വരം കഫേയിൽ നടന്നത് ബോംബ് സ്‌ഫോടനം; സ്‌ഥിരീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിൽ നടന്നത് ബോംബ് സ്‌ഫോടനമാണെന്ന് സ്‌ഥിരീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. സ്‌ഫോടനത്തിൽ പരിക്കേറ്റ ഒമ്പത് പേർ ചികിൽസയിലാണ്. തീവ്രത കുറഞ്ഞ ഐഇഡി സ്‌ഫോടനമാണ് നടന്നതെന്ന് സംശയിക്കുന്നു. സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ...
കർണാടകയിൽ നിർണായക നീക്കം; ജാതി സെൻസസ് റിപ്പോർട് സമർപ്പിച്ചു- എതിർപ്പ് ശക്‌തം
ബെംഗളൂരു: കർണാടകയിൽ നിർണായക നീക്കവുമായി സിദ്ധരാമയ്യ സർക്കാർ. സംസ്‌ഥാനത്ത് സമഗ്ര ജാതി സെൻസസ് നടപ്പിലാക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് സമഗ്ര ജാതി സെൻസസ് റിപ്പോർട് കർണാടക പിന്നാക്ക കമ്മീഷൻ ചെയർമാൻ ജയപ്രകാശ്...
സന്ദേശ്ഖാലി സംഘർഷം; തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാൻ അറസ്‌റ്റിൽ
കൊൽക്കത്ത: സന്ദേശ്ഖാലി സംഘർഷ കേസിലെ മുഖ്യപ്രതി തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാൻ അറസ്‌റ്റിൽ. നോർത്ത് 24 പർഗാനാസ് ജില്ലയിൽ നിന്ന് അർധരാത്രിയോടെയാണ് ഷെയ്ഖ് ഷാജഹാനെ ബംഗാൾ പോലീസിന്റെ പ്രത്യേക സംഘം അറസ്‌റ്റ്...
സെൻസർ ബോർഡ് ചട്ടത്തിൽ നിർണായക മാറ്റം വരുത്തി കേന്ദ്ര സർക്കാർ
ന്യൂഡെൽഹി: രാജ്യത്ത് സിനിമകളുടെ സെൻസറിങ് ചട്ടത്തിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ. സിനിമാറ്റോഗ്രാഫ് ഭേദഗതി ബില്ലിൽ യു/എ വിഭാഗത്തിൽപ്പെടുന്ന സിനിമകൾക്ക് ഉപവിഭാഗങ്ങൾ നൽകുന്നത് ഉൾപ്പടെയുള്ള മാറ്റങ്ങളാണ് നിർദ്ദേശിച്ചിരിക്കുന്നത്. പ്രേക്ഷകരുടെ പ്രായത്തിന് അനുസരിച്ച് സിനിമക്ക്...
രാജീവ്‌ഗാന്ധി വധക്കേസ്; ജയിൽ മോചിതനായ ശാന്തൻ ചെന്നൈയിൽ അന്തരിച്ചു
ചെന്നൈ: രാജീവ്‌ഗാന്ധി വധക്കേസിൽ വിട്ടയച്ച ഏഴ് പ്രതികളിൽ ഒരാളായ ശാന്തൻ അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. ശ്രീലങ്കയിലേക്ക് പോകാനിരിക്കെ ആയിരുന്നു അന്ത്യം. രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷാ...
മൂന്ന് സംസ്‌ഥാനങ്ങളിലെ 15 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന്
ന്യൂഡെൽഹി: മൂന്ന് സംസ്‌ഥാനങ്ങളിലെ 15 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ബിജെപി അധ്യക്ഷൻ ജെപി നദ്ദ, അശോക് ചവാൻ, കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്‌ണവ്, എൽ...
പ്രശസ്‌ത ഗസൽ ഗായകൻ പങ്കജ് ഉധാസ് അന്തരിച്ചു
മുംബൈ: പ്രശസ്‌ത ഗസൽ ഗായകൻ പങ്കജ് ഉധാസ് (73) അന്തരിച്ചു. ദീർഘകാലമായി അസുഖ ബാധിതനായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. പങ്കജ് ഉധാസിന്റെ മരണവിവരം മകൾ...
ഗ്യാൻവാപി പള്ളിയിൽ ആരാധന തുടരാം; ഹരജി തള്ളി അലഹാബാദ് ഹൈക്കോടതി
ന്യൂഡെൽഹി: ഗ്യാൻവാപി പള്ളിയിൽ ഹിന്ദുമതക്കാർക്ക് ആരാധനാ അനുമതി നൽകിയ വാരാണസി കോടതി വിധിയെ ചോദ്യം ചെയ്‌തുള്ള പള്ളിക്കമ്മിറ്റിയുടെ ഹരജി തള്ളി അലഹാബാദ് ഹൈക്കോടതി. ഗ്യാൻവാപി സമുച്ചയത്തിൽ ഹിന്ദു വിഭാഗത്തിന് പൂജയും ആരാധനയും തുടരാമെന്ന്...







































