അബ്‌ദുൽ റഹീം ജയിൽ മോചിതനായി; ഇന്ന് തന്നെ നാട്ടിലേക്ക്
റിയാദ്: 20 വർഷത്തോളമായി സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീം ജയിൽ മോചിതനായി. മോചന ഉത്തരവിൽ അധികൃതർ ഒപ്പുവെച്ചു. ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി ഇന്ന് തന്നെ നാട്ടിലേക്ക്...
ശിക്ഷാ കാലാവധി അവസാനിക്കുന്നു; അബ്‌ദുൽ റഹീം ഉടൻ ജയിൽ മോചിതനാകും
റിയാദ്: സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീം ഉടൻ ജയിൽ മോചിതനാകും. വധശിക്ഷയിൽ നിന്ന് നേരത്തെ ഒഴിവാക്കപ്പെട്ട റഹീമിന് കോടതി വിധിച്ച 20 വർഷത്തെ തടവുശിക്ഷ മേയ്...
ഹജ്‌ജ്; രണ്ടാംഘട്ട രജിസ്‌ട്രേഷൻ ഈമാസം 18 മുതൽ
റിയാദ്: ഈവർഷത്തെ ഹജ്‌ജ് തീർഥാടനത്തിനുള്ള രണ്ടാംഘട്ട രജിസ്‌ട്രേഷൻ ഈമാസം 18 മുതൽ ആരംഭിക്കും. ഹജ്‌ജ്-ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഹജ്‌ജ് നിർവഹിച്ച, സൗദിയിൽ താമസിക്കുന്ന ആഭ്യന്തര തീർഥാടകർക്കാണ് ഈ...
യാത്ര മുടങ്ങിയവർക്ക് ആശ്വാസം; വിസാ കാലാവധി നീട്ടി സൗദി
ജിദ്ദ: പശ്‌ചിമേഷ്യൻ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ യാത്ര മുടങ്ങിയവർക്ക് സൗദി അറേബ്യ പിഴ കൂടാതെ വിസാ കാലാവധി ദീർഘിപ്പിച്ച് നൽകുന്നു. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 25 മുതൽ കാലാവധി അവസാനിച്ച...
ഇന്ത്യയിൽ നിന്നുള്ള കോഴിയിറച്ചി ഇറക്കുമതി നിരോധിച്ച് സൗദി അറേബ്യ
റിയാദ്: ഇന്ത്യ ഉൾപ്പടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചിയും മുട്ടയും അടക്കമുള്ള പൗൾട്രി ഉൽപ്പന്നങ്ങളുടെ ഇറക്കുമതി പൂർണമായും നിരോധിച്ച് സൗദി അറേബ്യ. മറ്റ് 16 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ഭാഗിക നിരോധനവും പ്രഖ്യാപിച്ചു.
പകർച്ചവ്യാധി...
ഹജ്‌ജ്; കേരളത്തിൽ നിന്ന് 27,118 പേർ, ആദ്യ സർവീസ് ഏപ്രിൽ 30ന്
കരിപ്പൂർ: ഹജ്‌ജ് കമ്മിറ്റി മുഖേന കേരളത്തിൽ നിന്ന് ഈവർഷം അവസരം ലഭിച്ച തീർഥാടകരുടെ വിമാന യാത്രാ ഷെഡ്യൂൾ ഉടൻ പ്രഖ്യാപിക്കും. ഓരോ യാത്രക്കാരും ഏത് ദിവസം ഏത് വിമാനത്തിൽ യാത്ര ചെയ്യണമെന്ന പട്ടികയാണ്...
ഹജ്‌ജ്; വിസാ വിതരണം ആരംഭിച്ച് സൗദി, ആദ്യ സംഘം 18ന് എത്തും
മക്ക: ഹജ്‌ജിന് നാലുമാസം ശേഷിക്കെ സൗദി അറേബ്യ വിസാ വിതരണം ആരംഭിച്ചു. നുസുക് ഹജ്‌ജ് പ്ളാറ്റ്‌ഫോം വഴി രജിസ്‌റ്റർ ചെയ്‌ത് പാക്കേജുകൾ തിരഞ്ഞെടുത്തവർക്കാണ് ഇന്നലെ മുതൽ വിസകൾ ലഭിച്ചു തുടങ്ങിയത്.
തീർഥാടകരുടെ യാത്രയും താമസവും...
സൗദി സ്വദേശിവൽക്കരണം; ജനറൽ മാനേജർ ഉൾപ്പടെയുള്ള തസ്‌തികകളിൽ നിയന്ത്രണം
റിയാദ്: സൗദി അറേബ്യയിൽ സ്വദേശിവൽക്കരണം ശക്‌തമാക്കുന്നു. ജനറൽ മാനേജർ ഉൾപ്പടെയുള്ള പ്രധാനപ്പെട്ട നാല് തസ്‌തികകളിൽ കൂടി വിദേശികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. തൊഴിൽ സേവനങ്ങൾക്കായുള്ള ഗവൺമെന്റ് പ്ളാറ്റ്‌ഫോമായ 'ഖിവ' (QIWA) വഴിയുള്ള തസ്‌തിക മാറ്റങ്ങൾ...







































