ക്ഷീര കർഷകരെ ആശങ്കയിലാക്കി പശുക്കളിലെ വൈറസ് ബാധ; നിയന്ത്രണ വിധേയമെന്ന് അധികൃതർ
മാനന്തവാടി: ക്ഷീര കർഷകരെ ആശങ്കയിലാക്കിയ പശുക്കളിലെ വൈറസ് രോഗബാധ നിയന്ത്രണ വിധേയമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ. ലംപി സ്‌കിൻ ഡിസീസ് എന്ന ചർമ രോഗമാണ് പശുക്കളിൽ വ്യാപകമായി പടർന്നു പിടിച്ചത്. കഴിഞ്ഞ 9...
കോവിഡ് വ്യാപനം കൂടുന്നു; നിയന്ത്രണങ്ങൾ കടുപ്പിക്കും, കണ്ടെയ്ൻമെന്റ് സോണുകളാക്കി തിരിക്കാൻ നടപടി
പാലക്കാട്: കോവിഡ് വ്യാപനം കൂടുന്ന പശ്‌ചാത്തലത്തിൽ നിയന്ത്രങ്ങൾ കടുപ്പിക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി കോവിഡ് ബാധിത മേഖലകളെ കണ്ടെയ്ൻമെന്റ്, മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളാക്കി തിരിക്കാൻ നടപടി തുടങ്ങി. ജില്ലയിലെ ചികിൽസാ സൗകര്യങ്ങളും വർധിപ്പിച്ചു...
ഒന്നര വയസുകാരനെ കടലിലെറിഞ്ഞ് കൊന്ന കേസ്; മാതാവിന് ജാമ്യമില്ല
തലശ്ശേരി: കാമുകനുമൊത്ത് ജീവിക്കുന്നതിനായി ഒന്നര വയസുകാരനായ മകനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ ജാമ്യാപേക്ഷ കോടതി തള്ളി. പൊക്കിൾപൊടി ബന്ധം മറന്ന പൈശാചികതയെ ജയിൽ മോചിതയാക്കിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശമാകും നൽകുകയെന്ന...
കെകെ രമയുടെ പോസ്‌റ്ററുകളിൽ തല വെട്ടി മാറ്റി; പരാതിയുമായി ആർഎംപി
കോഴിക്കോട്: വടകരയിലെ ആർഎംപി സ്‌ഥാനാർഥി കെകെ രമയുടെ തിരഞ്ഞെടുപ്പ് പോസ്‌റ്ററുകളിലെ തല വെട്ടി മാറ്റിയ നിലയിൽ. തുരുത്തി മുക്ക്, നെല്ല്യാച്ചേരി എന്നിവിടങ്ങളിലാണ് പോസ്‌റ്ററുകളിലെ ഫോട്ടോകൾ വികൃതമാക്കിയത്. തിരഞ്ഞെടുപ്പിന് മുൻപും ചിലയിടങ്ങളിൽ സമാനമായ രീതിയിൽ...
അസീസിന്റെ മരണം; പുനരന്വേഷണം ആരംഭിച്ചു
നാദാപുരം: നരിക്കാട്ടേരിയിലെ പത്താം ക്‌ളാസ് വിദ്യാർഥി കറ്റാറത്ത് അസീസിന്റെ മരണത്തിൽ പുനരന്വേഷണം ആരംഭിച്ചു. നേരത്തെ കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് ആത്‌മഹത്യയായി എഴുതി തള്ളിയതിന് പിന്നാലെ കൊലപാതകമാണെന്ന സൂചന നൽകുന്ന വീഡിയോ ദൃശ്യങ്ങൾ...
മുപ്പതോളം കവർച്ചാ കേസുകളിലെ പ്രതി പിടിയിൽ
പയ്യോളി: കോഴിക്കോട് ജില്ലയിലും പുറത്തുമായി മുപ്പതിലധികം കവർച്ചാക്കേസുകളിലെ പ്രതി പിടിയിലായി. കോഴിക്കോട് കുന്ദമംഗലത്തെ പെരിങ്ങളം അറപ്പൊയിൽ മുജീബാണ് (34) എടച്ചേരി പോലീസിന്റെ പിടിയിലായത്. 2021 ജനുവരി 14ന് ഓർക്കാട്ടേരിയിലെ മലഞ്ചരക്ക് കടയിൽ നിന്നും...
യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച കേസ്; അഞ്ചംഗ സംഘം അറസ്‌റ്റിൽ
മങ്കട: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മങ്കട കൂട്ടിൽ സ്വദേശി നായകത്ത് ഷറഫുദ്ദീൻ (34), ആനക്കയം സ്വദേശി ചേലാതടത്തിൽ അബ്‌ദുൾ ഇർഷാദ്...
കടപ്പുറം ഉറങ്ങാതെ തിരഞ്ഞു; പ്രാർഥനകൾ വിഫലം; കണ്ണീരോർമയായി അജ്‌മൽ
കാഞ്ഞങ്ങാട്: രാത്രി ഏറെ വൈകിയും ബല്ലാകടപ്പുറം ഉണർന്നിരുന്നു. ഏതെങ്കിലുമൊരു തിര പൊന്നുമോനെ ജീവനോടെ തിരികെയെത്തിക്കും എന്ന പ്രതീക്ഷയിൽ പ്രാർഥനകളോടെ തിരഞ്ഞു. എന്നാൽ, വിധി കരുതി വെച്ചത് മറ്റൊന്നായിരുന്നു. കഴിഞ്ഞ ദിവസം തിരയിൽ പെട്ട്...








































