Tue, Jun 30, 2026
31.4 C
Dubai

ചെറുവത്തൂരിലെ കടയിൽ നിന്ന് ഷവർമ കഴിച്ചവർ ചികിൽസ തേടണം; മുന്നറിയിപ്പ്

കാസർഗോഡ്: ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ചു ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ഥിനി മരിച്ച സംഭവത്തിൽ ഡിഎംഒയുടെ മുന്നറിയിപ്പ്. രണ്ട് ദിവസത്തിനുള്ളില്‍ ചെറുവത്തൂരിലെ കടയില്‍നിന്ന് ഷവര്‍മ കഴിച്ചവര്‍ ദേഹാസ്വാസ്‌ഥ്യമുണ്ടെങ്കില്‍ ചികിൽസ തേടണം. ചെറുവത്തൂർ പിഎച്ച്‌സി നീലേശ്വരം താലൂക്ക് ആശുപത്രികളിൽ...

മതവിദ്വേഷ പ്രസംഗം; എടപ്പാളിൽ പിസി ജോർജിന്റെ കോലംകത്തിച്ച് ഡിവൈഎഫ്‌ഐ

മലപ്പുറം: ജില്ലയിൽ എടപ്പാൾ ബ്‌ളോക് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പാൾ ടൗണിലാണ് പിസി ജോർജിന്റെ കോലംകത്തിച്ച് ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചത്. കച്ചവടം ചെയ്യുന്ന മുസ്‌ലിംകൾ വന്ധ്യത വരുത്താനുള്ള മരുന്നുകൾ പാനീയങ്ങളിൽ കലർത്തുന്നു, മുസ്‌ലിംകൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച്...

മാസപ്പിറവി കണ്ടില്ല; ചെറിയ പെരുന്നാൾ ചൊവ്വാഴ്‌ച

കോഴിക്കോട്: കേരളത്തില്‍ ഈദുൽ ഫിത്‌ർ (ചെറിയ പെരുന്നാൾ) ചൊവ്വാഴ്‌ച. മാസപ്പിറവി ദൃശ്യമാകാത്തതിനാൽ നാളെ റമദാൻ മുപ്പത് പൂർത്തിയാക്കി ചൊവ്വാഴ്‌ച ചെറിയ പെരുന്നാൾ ആഘോഷിക്കാം. അതേസമയം, ഗൾഫ് രാജ്യങ്ങളിൽ നാളെയാണ് ചെറിയ പെരുന്നാൾ.മദാനിലെ 30 ദിനങ്ങളും...

കാസർഗോഡ് വീണ്ടും ഭക്ഷ്യവിഷബാധ; ഐസ്‌ക്രീം കഴിച്ച സഹോദരങ്ങൾ ചികിൽസയിൽ

കാസർഗോഡ്: ചെറുവത്തൂരിൽ വീണ്ടും ഭക്ഷ്യവിഷബാധ. ചെറുവത്തൂരിന് സമീപം പടന്ന കടപ്പുറത്ത് നിന്ന് ഐസ്‌ക്രീം കഴിച്ച സഹോദരങ്ങൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കാസർഗോഡ് മാവിലക്കടപ്പുറം സ്വദേശികളായ അനന്തു, അനുരാഗ് എന്നിവരാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിൽസയിൽ കഴിയുന്നത്. അതേസമയം, ചെറുവത്തൂരിൽ...

സ്വർണവേട്ട തുടർക്കഥയാകുന്നു; കരിപ്പൂരിൽ 2 കിലോയുമായി കണ്ണൂർ സ്വദേശി പിടിയിൽ

കണ്ണൂർ: തുടർച്ചയായ മൂന്നാം ദിവസവും കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി. ഷാർജയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി നഈം വരയിലാണ് പിടിയിലായത്. ഇയാളിൽ നിന്നും 2.027 കിലോ സ്വർണമിശ്രിതം കസ്‌റ്റംസ്‌ പിടികൂടി. വസ്‌ത്രത്തിന് ഉള്ളിൽ...

സ്വത്ത് തർക്കം; കോഴിക്കോട് സഹോദരന്റെ മർദ്ദനമേറ്റ് ജ്യേഷ്‌ഠൻ മരിച്ചു

കോഴിക്കോട്: ജില്ലയിലെ ചെറുവണ്ണൂരിൽ തർക്കത്തിനിടെ അനുജന്റെ മർദ്ദനമേറ്റ് ജ്യേഷ്‌ഠൻ മരിച്ചു. ചെറുവണ്ണൂർ സ്വദേശി ചന്ദ്രഹാസനാണ് മരിച്ചത്. സ്വത്ത് തർക്കത്തിനിടെ അനുജൻ ചന്ദ്രഹാസന്റെ തലക്ക് അടിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം. കോഴിക്കോട് മെഡിക്കൽ കോളേജിൽ...

മാലിന്യം തള്ളുന്നവരുടെ ശ്രദ്ധക്ക്, ക്യാമറയുണ്ട് സൂക്ഷിക്കുക; പിടിവീഴും

കൽപറ്റ: ആളൊഴിഞ്ഞ സ്‌ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കാൻ എത്തുന്നവരെ പിടികൂടാൻ ക്യാമറകൾ സ്‌ഥാപിച്ച്‌ കൽപറ്റ നഗരസഭ. പരാതികൾ വ്യാപകമായതിനെ തുടർന്നാണ് നടപടി. വിവിധയിടങ്ങളിലായി അഞ്ച് പേരെയാണ് ഒരാഴ്‌ചക്കിടെ ക്യാമറകൾ പിടികൂടിയത്. ഇവർക്കെതിരെ കനത്ത പിഴ ചുമത്തുകയും...

കാസർഗോഡ് ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ചു

കാസർഗോഡ്: ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ചു. ചെറുവത്തൂരിലെ നാരായണൻ-പ്രസന്ന ദമ്പതികളുടെ മകൾ ദേവനന്ദ(16) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിൽസയിൽ ഇരിക്കെയാണ് മരണം. ദേവാനന്ദക്കൊപ്പം ഭക്ഷ്യവിഷബാധയേറ്റ 14 പേർ വിവിധ...
- Advertisement -