കോഴിക്കോട് വലിയങ്ങാടിയിൽ ഫുഡ് സ്ട്രീറ്റ് സ്‌ഥാപിക്കും; മന്ത്രി പിഎ മുഹമ്മദ് റിയാസ്
കോഴിക്കോട്: ജില്ല കേന്ദ്രീകരിച്ച് സമഗ്രമായ ടൂറിസം പദ്ധതികൾ നടപ്പിലാക്കുമെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതികൾക്കായുള്ള രൂപരേഖ ഈ സമിതികളായിരിക്കും തയ്യാറാക്കുന്നത്.
2022...
എൻഡോസൾഫാൻ ഇരകളായ രണ്ട് കുട്ടികൾ ഒരേദിവസം മരിച്ചു; പ്രതിഷേധം
കാസർഗോഡ്: എൻഡോസൾഫാൻ ഇരകളായ രണ്ട് കുട്ടികൾ ഒരേദിവസം മരിച്ചതോടെ കാസർഗോഡ് ജില്ലയിൽ വ്യാപക പ്രതിഷേധം. ജില്ലയിലെ ചികിൽസാ സൗകര്യക്കുറവിന് എതിരെയാണ് പ്രതിഷേധം ശക്‌തമാകുന്നത്. ജില്ലയിൽ മതിയായ ചികിൽസാ സൗകര്യം ഇല്ലാത്തത് എൻഡോസൾഫാൻ ദുരിത...
വയനാട്ടിൽ കെഎസ്ഇബി ജീവനക്കാർക്ക് നേരെ കാട്ടാനയുടെ ആക്രമണം
പുൽപ്പള്ളി: കെഎസ്ഇബി ജീവനക്കാർക്ക് നേരെ കാട്ടാനയുടെ ആക്രമണം. വയനാട് കാട്ടിക്കുളം കെഎസ്ഇബി സെക്ഷനിലെ ലൈൻമാൻ ജോണി, വർക്കർ എകെ ഷിബു എന്നിവരെയാണ് ഇന്ന് രാവിലെ എട്ടേകാലോടെ കുറിച്ചിപ്പറ്റയിൽ വെച്ച് കാട്ടാന ആക്രമിച്ചത്.
ജീവനക്കാർ തലനാരിഴയ്‌ക്കാണ്...
കൊളശ്ശേരിയിൽ സംഘർഷം; രണ്ട് പേർക്ക് പരിക്ക്- പോലീസ് കേസെടുത്തു
തലശ്ശേരി: കൊളശ്ശേരി കോമത്ത്പറക്ക് സമീപം യുവാക്കൾ തമ്മിൽ സംഘർഷം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. വടക്കുമ്പാട് കണിശൻമുക്ക് ശ്രീപദത്തിൽ വിഷ്‌ണു ശ്രീജിത്ത്, ചോനാടത്തെ പതിയിൽ ചെള്ളത്ത് പികെ അഖിൽ...
കരിമ്പുഴ വന്യജീവി സങ്കേതം; പ്രാരംഭ നടപടികൾ ആരംഭിച്ചു
നിലമ്പൂർ: 2019 ജൂലൈ മൂന്നിന് നാടിന് സമർപ്പിച്ച കരിമ്പുഴ വന്യജീവി സങ്കേതത്തിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു. പ്രഖ്യാപനം നടത്തി രണ്ട് വർഷം കഴിഞ്ഞിട്ടും നടപടികൾ തുടങ്ങിയില്ലെന്ന വിമർശനത്തിനിടെയാണ് സർക്കാർ ഫണ്ട് വകയിരുത്തിയത്. കോച്ചിങ്...
പത്താം ക്‌ളാസുകാരനുമായി വിവാഹം; അധ്യാപികക്കെതിരെ പോക്‌സോ കേസ്
പാലക്കാട്: പത്താം ക്‌ളാസ് വിദ്യാർഥിയെ പ്രണയിച്ച് വിവാഹം കഴിച്ച സംഭവത്തിൽ സ്‌കൂൾ അധ്യാപികക്കെതിരെ പോക്‌സോ കേസ്. സ്‌കൂളിലെ ട്രെയിനി അധ്യാപിക അരിയല്ലൂർ നല്ലൂർ ഗ്രാമത്തിൽ നിന്നുള്ള 17 കാരനെയാണ് പ്രണയിച്ച് വിവാഹം കഴിച്ചത്....
ലഹരിക്കടത്ത്; വാളയാർ ചെക്ക്‌പോസ്‌റ്റിൽ പരിശോധന കൂട്ടി
പാലക്കാട്: അതിർത്തികൾ കടന്ന് എംഡിഎംഎ ഉൾപ്പടെയുള്ള വൻ ലഹരിവസ്‌തുക്കൾ കേരളത്തിലേക്ക് കടത്തുന്നതിന്റെ പശ്‌ചാത്തലത്തിൽ വാളയാറിൽ എക്‌സൈസ് പരിശോധന കൂട്ടി. കേരള-തമിഴ്‌നാട് അതിർത്തി പങ്കിടുന്ന ചെറുവഴികളും ചെക്ക്‌പോസ്‌റ്റുകളും കേന്ദ്രീകരിച്ച് രാപ്പകൽ വ്യത്യാസമില്ലാതെ പരിശോധന ഉണ്ടാകുമെന്ന്...
മലബാർ ഭാഗത്തേക്കുള്ള നാല് പാസഞ്ചർ ട്രെയിനുകൾ പുതുവർഷത്തിൽ
കണ്ണൂർ: ലോക്ക്‌ഡൗണിനെ തുടർന്ന് നിർത്തിവെച്ചിരുന്ന വടക്കേ മലബാർ ഭാഗത്തേക്കുള്ള നാല് പാസഞ്ചർ ട്രെയിനുകൾ പുതുവർഷത്തിൽ സർവീസുകൾ ആരംഭിക്കുന്നു. പാസഞ്ചർ ട്രെയിനുകൾ അൺ റിസർവ്ഡ് എക്‌സ്‌പ്രസ് ട്രെയിനുകളായാണ് സർവീസ് നടത്തുക. അതിനാൽ തന്നെ എക്‌സ്‌പ്രസ്...







































