ബത്തേരിയിൽ യുവാവിനെ കള്ളക്കേസിൽ കുടുക്കിയതായി പരാതി; മുഖ്യമന്ത്രിയെ സമീപിക്കാൻ ഒരുങ്ങി കുടുംബം
വയനാട്: ജില്ലയിൽ ഗോത്ര വിഭാഗക്കാരനായ യുവാവിനെ കള്ളക്കേസിൽ കുടുക്കിയതായി പരാതി. മീനങ്ങാടി അത്തിക്കടവ് പണിയ കോളനിയിലെ ദീപുവാണ് കാർ മോഷ്‌ടിക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് റിമാൻഡിൽ ആയത്. ഈ മാസം നാലിനാണ് പണിയ കോളനിയിലെ...
വയനാട് ജില്ലയിൽ നോറോ വൈറസ് സ്‌ഥിരീകരിച്ചു
വയനാട്: ജില്ലയിൽ നോറോ വൈറസ് സ്‌ഥിരീകരിച്ചു. പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥികളിലാണ് രോഗബാധ സ്‌ഥിരീകരിച്ചത്. വെറ്ററിനറി കോളേജ് വനിതാ ഹോസ്‌റ്റലിലെ വിദ്യാർഥികൾക്ക് വയറിളക്കവും ഛർദ്ദിയും റിപ്പോർട് ചെയ്‌തതിനെ തുടർന്ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ...
തിരൂരിൽ നിയന്ത്രണം വിട്ട സ്‌കൂൾ ബസ് മരത്തിലിടിച്ച് നിരവധി വിദ്യാർഥികൾക്ക് പരിക്ക്
മലപ്പുറം: തിരൂരിൽ നിയന്ത്രണം വിട്ട സ്‌കൂൾ ബസ് മരത്തിലിടിച്ച് നിരവധി വിദ്യാർഥികൾക്കും ഡ്രൈവർക്കും പരിക്ക്. തിരുന്നാവായ നാവാമുകുന്ദ ഹയർ സെക്കണ്ടറി സ്‌കൂൾ ബസാണ് അപകടത്തിൽപെട്ടത്. ഇന്ന് ഉച്ചയ്‌ക്ക് 1.15 ഓടെയാണ് അപകടം നടന്നത്....
വിദ്യാർഥികൾക്ക് നൽകാനിരുന്ന മുട്ടകളിൽ അതിമാരക ബാക്‌ടീരിയ; ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്
കോഴിക്കോട്: വിദ്യാർഥികൾക്ക് നൽകാനായി പുഴുങ്ങിവെച്ച കോഴിമുട്ടയിൽ അതിമാരകമായ ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. കോഴിക്കോട് പന്തിരാങ്കാവിനടുത്തുള്ള പയ്യടി മീത്തൽ സ്‌കൂളിലാണ് സംഭവം. കുട്ടികൾക്ക് പുഴുങ്ങിവെച്ച മുട്ടയിൽ നിറവ്യത്യാസം ശ്രദ്ധയിൽ പെട്ടതോടെയാണ് അധ്യാപകർ വിഷയം ഭക്ഷ്യസുരക്ഷാ...
ഉൽഘാടനം വിവാദമായി; കടയുടമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പൊന്നാനി: ഉൽഘാടനം വിവാദമായ മലപ്പുറം പുതിയിരുത്തിയിലെ കടയുടെ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. പുതിയിരുത്തി മാഡ് മോട്ടോ ഗ്വിൽസ് കടയുടമയും അണ്ടത്തോട് സ്വദേശിയുമായ അനസിനെയാണ് ഇന്ന് രാവിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്....
പാലക്കാട്-കോയമ്പത്തൂർ കെഎസ്ആർടിസി സർവീസുകൾ ഈയാഴ്‌ച പുനഃസ്‌ഥാപിച്ചേക്കും
പാലക്കാട്: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ പാലക്കാട്-കോയമ്പത്തൂർ കെഎസ്ആർടിസി സർവീസുകൾ ഈയാഴ്‌ച പുനഃസ്‌ഥാപിച്ചേക്കും. ജനപ്രതിനിധികളുടെ ആവശ്യം മുഖ്യമന്ത്രി രേഖാമൂലം തമിഴ്‌നാട് സർക്കാരിനെ അറിയിക്കുമെന്നാണ് വിവരം. അതിർത്തികളിൽ തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇളവുകൾ...
മാനന്തവാടിയിലെ ഹോട്ടലുകളിൽ പരിശോധന നടത്തി അധികൃതർ
വയനാട്: ജില്ലയിലെ മാനന്തവാടിയിൽ നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിൽ പരിശോധന നടത്തി. ശുചിത്വം പാലിക്കാതെ പ്രവർത്തിക്കുന്ന ഹോട്ടലുകൾ കണ്ടെത്തുന്നതിന് വേണ്ടിയാണ് പരിശോധന നടത്തുന്നത്. ഇതുവരെ 20ഓളം ഹോട്ടലുകളിൽ സംഘം പരിശോധന നടത്തി.
വരും...
അജ്‌ഞാത ശബ്‌ദം; പോലൂരിലെ വീട് വാസയോഗ്യമല്ലെന്ന് റിപ്പോർട്
കോഴിക്കോട്: അജ്‌ഞാത ശബ്‌ദം കേൾക്കുന്ന പോലൂർ കോണോട്ട് തെക്കേമാരാത്ത് ബിജുവിന്റെ വീട് വാസയോഗ്യമല്ലെന്ന് വിദഗ്‌ധ സംഘത്തിന്റെ റിപ്പോർട്. ഭൂമിക്കടിയിൽ ശക്‌തമായ വെള്ളമൊഴുക്ക് ഉണ്ടാകുന്നതിനാൽ കെട്ടിടത്തിന്റെ തകർച്ചയ്‌ക്ക് വരെ കാരണമാകാമെന്നാണ് വിദഗ്‌ധ സംഘത്തിന്റെ റിപ്പോർട്ടിൽ...








































