Wed, Sep 23, 2026
37 C
Dubai

അട്ടപ്പാടി ചുരം റോഡിൽ മഴവെള്ളപ്പാച്ചിൽ; പൂഞ്ചോലയിൽ മണ്ണിടിച്ചിൽ- ജാഗ്രതാ മുന്നറിയിപ്പ്

പാലക്കാട്: ജില്ലയിലെ മണ്ണാർക്കാട് മേഖലയിൽ കനത്ത മഴ തുടരുന്നു. ഇന്ന് ഉച്ചയോടെ തുടങ്ങിയ മഴയാണ് മലയോര മേഖലയിൽ ശക്‌തി പ്രാപിച്ചത്. മരം വീണും മഴവെള്ളപ്പാച്ചിൽ മൂലവും അട്ടപ്പാടി ചുരം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു....

പാലക്കാട് ജില്ലയിലെ പത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ പിരിച്ചുവിട്ടു

പാലക്കാട്: ജില്ലയിലെ പത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ പിരിച്ചുവിട്ടു. ജില്ലയിലെ പുതുനഗരം, കാവശ്ശേരി, കണ്ണബ്ര, പെരിങ്ങോട്ടുകുർശി, വടക്കഞ്ചേരി, ചിറ്റൂർ, തത്തമംഗലം, മണ്ണൂർ, കേരളശ്ശേരി, കൊപ്പം മണ്ഡലം കമ്മിറ്റികളാണ് പിരിച്ചുവിട്ടത്. ഷാഫി പറമ്പിൽ...

വൈദ്യുത ഉൽപ്പാദന കേന്ദ്രങ്ങൾ; മാതൃകയായി പാലക്കാട് ജില്ലാ പഞ്ചായത്ത്

പാലക്കാട്: വൈദ്യുതി ഉൽപ്പാദന സംവിധാനത്തിന് കൂടുതൽ സാധ്യതകളുമായി പാലക്കാട് ജില്ലാ പഞ്ചായത്ത്. കൂടുതൽ വൈദ്യുതി ഉൽപ്പാദന കേന്ദ്രം ഒരുക്കിയാണ് പാലക്കാട് ജില്ലാ പഞ്ചായത്ത് മാതൃകയാവുന്നത്. ജലവൈദ്യുത, സൗരോർജ വിഭാഗങ്ങളിലാണ് ഉൽപ്പാദന കേന്ദ്രങ്ങൾ ഒരുങ്ങുന്നത്....

ആദിവാസി പുനരധിവാസ പദ്ധതിക്ക് തുടക്കം; വീടുകൾ വാസയോഗ്യമല്ലെന്ന് ആക്ഷേപം

പാലക്കാട്: ജില്ലയിലെ ആദിവാസികളുടെ പുനരധിവാസ പദ്ധതിക്ക് തുടക്കം. മണ്ണാർക്കാട് കാഞ്ഞിരപ്പുഴയിലെ ആദിവാസികളുടെ പുനരധിവാസ പദ്ധതിയാണ് തുടക്കമായത്. അതേസമയം, നിർമിക്കുന്ന വീടിന് വേണ്ടത്ര വിസ്‌തൃതി ഇല്ലെന്ന് ആരോപിച്ച് ആദിവാസി കുടുംബങ്ങൾ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. 410...

ഡീസൽ വിലയിൽ വർധന; കൊയ്‌ത്തിലും പ്രതിസന്ധി രൂക്ഷമാകുന്നു

പാലക്കാട്: സംസ്‌ഥാനത്ത് ഡീസൽ വിലയും 100 കടന്നതോടെ ഒന്നാംവിള കൊയ്‌ത്തിലും പ്രതിസന്ധി നേരിടുന്നതായി കർഷകർ. ഇന്ധന വിലയിൽ ദിനംപ്രതി ഉണ്ടാകുന്ന വർധന കൊയ്‌ത്ത് യന്ത്ര വാടകയെയും, ലഭ്യതയെയും ബാധിച്ചു തുടങ്ങിയതായി കർഷകർ വ്യക്‌തമാക്കുന്നുണ്ട്....

തണ്ണീർപ്പന്തലിൽ കോവിഡ് ബാധിതന്‍ സിപിഎം ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുത്തു

പാലക്കാട്: കണ്ണാടി തണ്ണീർപ്പന്തലിൽ കോവിഡ് മാനദണ്ഡം ലംഘിച്ച് രോഗബാധിതന്‍ സിപിഎം ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുത്തു. തണ്ണീര്‍പ്പന്തല്‍ ബ്രാഞ്ച് സമ്മേളനത്തിലാണ് കോവിഡ് പോസിറ്റീവായ ശ്രീധരന്‍ എന്നയാൾ പങ്കെടുത്തത്. പ്രാഥമിക സമ്പര്‍ക്കമുള്ള ഭാര്യയും ശ്രീധരനൊപ്പം സമ്മേളനത്തിന്...

അട്ടപ്പാടിയിലെ ഭൂമി തർക്കം; പ്രതിഷേധത്തിന് ഒരുങ്ങി ആദിവാസികൾ

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസികൾക്ക് ഭൂമി നൽകുന്നതുമായി ബന്ധപ്പെട്ട് വകുപ്പുകൾ തമ്മിലുള്ള തർക്കങ്ങൾ തുടരുന്നു. വനാവകാശ നിയമപ്രകാരം അട്ടപ്പാടിയിൽ ആദിവാസികൾക്ക് ഭൂമി നൽകുന്നതിനെച്ചൊല്ലിയുള്ള റവന്യൂ-വനംവകുപ്പുകളുടെ തർക്കമണ് രൂക്ഷമായത്. ഇതേ തുടർന്ന് ആദിവാസികൾ പ്രതിഷേധം സംഘടിപ്പിക്കാൻ...

മേലെ പട്ടാമ്പിയിലെ ജനം നിധി തട്ടിപ്പ്; സ്‌ഥാപന ഉടമ അറസ്‌റ്റിൽ

പാലക്കാട്: ജില്ലയിലെ മേലെ പട്ടാമ്പിയിൽ പ്രവർത്തിക്കുന്ന ജനം നിധി ലിമിറ്റഡിൽ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ സ്‌ഥാപന ഉടമ അറസ്‌റ്റിൽ. ഓങ്ങല്ലൂർ പോക്കുപടി ആലംകോട്ട് പറമ്പിൽ മനോഹരൻ (51) ആണ് അറസ്‌റ്റിലായത്‌. ഒളിവിലായിരുന്ന...
- Advertisement -