ചുരം വ്യൂ പോയിന്റ്; അനധികൃത പാർക്കിങ്ങും, മാലിന്യം തള്ളലും രൂക്ഷം
വയനാട് : ചുരത്തിലെ അനധികൃത പാർക്കിങ്ങും, മാലിന്യം തള്ളലും വ്യാപകമാകുന്നതായി പരാതി. ചുരത്തിന്റെ ഒൻപതാം വളവിലുള്ള വ്യൂ പോയിന്റിലാണ് അനധികൃതമായി വാഹനങ്ങൾ നിർത്തിയിടുന്നത് രൂക്ഷമാകുന്നത്. ഇവിടെ വാഹനം നിർത്തിയിടരുതെന്ന് നിർദേശം ഉണ്ടെങ്കിലും ആരും തന്നെ...
ഇനി ഒരു തിരഞ്ഞെടുപ്പിലും മൽസരിക്കാനില്ല; ഇപി ജയരാജൻ
കണ്ണൂർ: ഇനി ഒരു തിരഞ്ഞെടുപ്പിലും മൽസരിക്കാനില്ലെന്ന് മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇപി ജയരാജൻ. പാർട്ടി ആവശ്യപ്പെട്ടാലും ഇനി മൽസരിക്കില്ലെന്നും തന്റെ നിലപാട് പാർട്ടിയും അംഗീകരിക്കും എന്നാണ് കരുതുന്നത് എന്നും ജയരാജൻ...
രേഖകൾ ഇല്ലാതെ പണം കടത്താൻ ശ്രമം; ജില്ലയിൽ 2.58 കോടി രൂപ പിടികൂടി
മലപ്പുറം : ജില്ലയിൽ രേഖകൾ ഇല്ലാതെ കടത്താൻ ശ്രമിച്ച പണം പോലീസ് പിടികൂടി. 2.58 കോടി രൂപയാണ് കൂട്ടിലങ്ങാടിയിൽ നടന്ന വാഹനപരിശോധനക്കിടെ പോലീസ് പിടികൂടിയത്. സംഭവത്തെ തുടർന്ന് കോഴിക്കോട് ഉണ്ണികുളം സ്വദേശി ആലപ്പടിക്കൽ...
അയൽവാസിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ്
കണ്ണൂർ: ചെറുപുഴയിൽ അയൽവാസിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി വാടാതുരുത്തേൽ ടോമിക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കാനംവയൽ ചേന്നാട്ടുകൊല്ലിയിൽ കൊങ്ങാലയിൽ ബേബിയാണ് (62) കൊല്ലപ്പെട്ടത്. വ്യാഴാഴ്‌ച രാവിലെ 8 മണിയോടെയായിരുന്നു സംഭവം....
റോഡരികിൽ യുവാവ് മരിച്ച നിലയിൽ; തലച്ചോറിലും കരളിലും രക്‌തസ്രാവം ഉണ്ടായെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്
മലപ്പുറം: അത്താണിയിൽ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണകാരണം നെഞ്ചുവേദന അല്ലെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്. ശരീരത്തിന്റെ പിന്നിൽ ചതവും തലച്ചോറിലും കരളിലും രക്‌തസ്രാവവും ഉണ്ടായിട്ടുണ്ടെന്ന് പോസ്‌റ്റ്‌മോർട്ടം ചെയ്‌ത ഡോക്‌ടർ പോലീസിന് മൊഴി...
പ്രചാരണം കൊഴുപ്പിക്കാൻ പ്രധാനമന്ത്രി ഇന്ന് പാലക്കാട്
പാലക്കാട്: എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പാലക്കാട് എത്തും. രാവിലെ 11 മണിയോടെ കോട്ടമൈതാനിയിലാണ് എൻഡിഎ പൊതുയോഗം.
ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളും പ്രധാനമന്ത്രിക്കൊപ്പം സമ്മേളന വേദിയിലുണ്ടാവും. മോദിയുടെ...
പിഎം കിസാൻ പദ്ധതി; ജില്ലയിൽ 788 പേർക്ക് തിരിച്ചടവ് നോട്ടീസ്
കോഴിക്കോട്: പ്രധാനമന്ത്രിയുടെ പിഎം കിസാൻ സമ്മാൻ പദ്ധതിയിൽ ആനുകൂല്യം ലഭിച്ച കോഴിക്കോട് ജില്ലയിലെ 788 കർഷകർക്ക് തുക തിരിച്ചടക്കാൻ നോട്ടീസ്. കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ കഴിഞ്ഞ വർഷം ലഭിച്ച തുകയാണ് തിരിച്ചടക്കേണ്ടത്. മൊത്തം...
ആശുപത്രിയിലേക്ക് പോയ വാഹനം ആക്രമിച്ച് ബിജെപി പ്രവര്‍ത്തകര്‍; ഗര്‍ഭിണിയായ യുവതിക്ക് പരിക്ക്
കണ്ണൂര്‍: ഗര്‍ഭിണിയായ യുവതിയുമായി ആശുപത്രിയിലേക്ക് പോയ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തല്ലി തകര്‍ത്തതായി ആരോപണം. കണ്ണൂര്‍ പയ്യന്നൂര്‍ എടാട്ടാണ് സംഭവം. റോഡ് ഷോയില്‍ പങ്കെടുത്ത ബിജെപി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം.
പയ്യന്നൂരിലെ...








































