ചുരം വ്യൂ പോയിന്റ്; അനധികൃത പാർക്കിങ്ങും, മാലിന്യം തള്ളലും രൂക്ഷം

By Team Member, Malabar News
wayanad churam
Representational image
Ajwa Travels

വയനാട് : ചുരത്തിലെ അനധികൃത പാർക്കിങ്ങും, മാലിന്യം തള്ളലും വ്യാപകമാകുന്നതായി പരാതി. ചുരത്തിന്റെ ഒൻപതാം വളവിലുള്ള വ്യൂ പോയിന്റിലാണ് അനധികൃതമായി വാഹനങ്ങൾ നിർത്തിയിടുന്നത് രൂക്ഷമാകുന്നത്. ഇവിടെ വാഹനം നിർത്തിയിടരുതെന്ന് നിർദേശം ഉണ്ടെങ്കിലും ആരും തന്നെ ഇത് പാലിക്കാറില്ല.

വർഷങ്ങൾക്ക് മുൻപ് തന്നെ വ്യൂ പോയിന്റിന്റെ പരിസരത്തായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഇടക്ക് പോലീസ് എത്തുന്ന സാഹചര്യങ്ങളിൽ മാത്രമാണ് ഇവിടെ പാർക്ക് ചെയ്‌തിരിക്കുന്ന വാഹനങ്ങൾ ഒഴിയുന്നത്. ബാക്കി എല്ലാ സമയത്തും ഇവിടെ വലിയ രീതിയിലാണ് ആളുകൾ വാഹനങ്ങൾ പാർക്ക് ചെയ്‌ത്‌ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്. ഒപ്പം തന്നെ യാത്രക്കാർ കൂടിയതോടെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും വർധിച്ചു വരികയാണ്.

നിലവിൽ റോഡിന് താഴേക്ക് മാലിന്യങ്ങൾ കൂമ്പാരമായി മാറുകയാണ്. പ്ളാസ്‌റ്റിക് മുതൽ ഭക്ഷണത്തിന്റെ അവശിഷ്‌ടങ്ങൾ വരെ ആളുകൾ ഇവിടെ വലിച്ചെറിയുകയാണ്. ഇത് തടയുന്നതിനായി യാതൊരു നടപടിയും അധികൃതർ ഇതുവരെ സ്വീകരിച്ചിട്ടില്ല. ചുരത്തിലെ റോഡ് നിർമാണം നിലവിൽ അതിന്റെ അവസാന ഘട്ടത്തിലാണ്. അതിനാൽ തന്നെ യാത്രക്കാരുടെ എണ്ണവും പ്രതിദിനം വർധിച്ചു വരികയാണ്. ഇവർ വ്യൂ പോയിന്റിൽ കാഴ്‌ച കാണാനായി വാഹനങ്ങൾ നിർത്തുകയും കൂടി ചെയ്യുന്ന സാഹചര്യത്തിൽ ഗതാഗതക്കുരുക്കും പ്രതിദിനം രൂക്ഷമാകുന്നുണ്ട്.

Read also : റോഡ് ഷോയുമായി പ്രിയങ്ക ഗാന്ധി; ആവേശത്തിൽ യുഡിഎഫ് കേന്ദ്രങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE