റോഡ് ഷോയുമായി പ്രിയങ്ക ഗാന്ധി; ആവേശത്തിൽ യുഡിഎഫ് കേന്ദ്രങ്ങൾ

By Trainee Reporter, Malabar News
യുഡിഎഫ് സ്‌ഥാനാർഥി അരിത ബാബുവിനൊപ്പം പ്രിയങ്ക ഗാന്ധി
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഉണർവേകി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കേരളത്തിലെത്തി. ആലപ്പുഴ ജില്ലയിലെത്തിയ പ്രിയങ്ക ഗാന്ധി കായംകുളത്തെ യുഡിഎഫ് സ്‌ഥാനാർഥി അരിത ബാബുവിനൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു. കേരളത്തിലെ ഏറ്റവു പ്രായം കുറഞ്ഞ സ്‌ഥാനാർഥികളിൽ ഒരാളാണെങ്കിലും ധൈര്യത്തിൽ മുന്നിലാണ് അരിത ബാബുവെന്ന് പ്രിയങ്ക പറഞ്ഞു.

ഒരുമണിക്കൂറോളം നീണ്ടുനിന്ന റോഡ് ഷോയെ അതിയായ ആവേശത്തോടെയാണ് പ്രവർത്തകർ വരവേറ്റത്. ആലപ്പുഴക്ക് പുറമെ കൊല്ലം, തിരുവനന്തപുരം ജില്ലകളിലും പ്രിയങ്ക ഗാന്ധി ഇന്ന് പര്യടനം നടത്തും.

Read also: ഇനി ഒരു തിരഞ്ഞെടുപ്പിലും മൽസരിക്കാനില്ല; ഇപി ജയരാജൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE