ശ്രീകൃഷ്‌ണപുരത്ത് ശുദ്ധജലക്ഷാമം രൂക്ഷം; പരിഹാരമില്ലെങ്കിൽ നിരാഹാര സമരമെന്ന് നാട്ടുകാർ
പാലക്കാട്: വേനൽ എത്തിയതോടെ ശുദ്ധജലം കിട്ടാതെ വലഞ്ഞ് ശ്രീകൃഷ്‌ണപുരത്തെ ജനങ്ങൾ. ശ്രീകൃഷ്‌ണപുരം ശുദ്ധജല പദ്ധതിയുടെ ഭാഗമായുള്ള ജലവിതരണത്തെ ആശ്രയിച്ചു കഴിയുന്നവരാണ് ഏറെ ദുരിതത്തിലായത്. ആഴ്‌ചയിൽ ഒരിക്കൽ മാത്രമാണ് ഈ പദ്ധതിയിലൂടെ ജലവിതരണം നടത്തുന്നത്....
ടാറിംഗ് തുടങ്ങി; ഗതാഗതക്കുരുക്കിൽ ചുരം
താമരശേരി : കോഴിക്കോട് ജില്ലയിൽ ചുരത്തിൽ റോഡ് നവീകരണം നടത്തുന്നതിന്റെ ഭാഗമായി ടാറിംഗ് ആരംഭിച്ചതോടെ ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഇന്നലെ മുതലാണ് ടാറിംഗ് ആരംഭിച്ചത്. വൺവേയായി നിരോധനമില്ലാത്ത വാഹനങ്ങൾ കടത്തി വിടുന്നുണ്ടെങ്കിലും റോഡിനിരുവശത്തും...
80 കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും തപാൽ വോട്ട്
കണ്ണൂർ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ 80 വയസിന് മുകളില്‍ പ്രായമുള്ള പൗരൻമാർ, ഭിന്നശേഷിക്കാര്‍, കോവിഡ് ബാധിതര്‍, ക്വാറന്റെയ്‌നിലുള്ളവര്‍ എന്നിവര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് രേഖപ്പെടുത്താം. ഇതിന് വേണ്ട നടപടി ക്രമങ്ങള്‍...
കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട
മലപ്പുറം: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 55 ലക്ഷത്തിലധികം രൂപ വിലവരുന്ന 1256 ഗ്രാം സ്വർണ മിശ്രിതമാണ് വിമാനത്താവളത്തിലൂടെ ഇന്ന് കടത്താൻ ശ്രമിച്ചത്. കോഴിക്കോട് കസ്‌റ്റംസ് പ്രിവന്റിവ് വിഭാഗമാണ് സ്വർണം പിടികൂടിയത്....
പുഴകളും തോടും വരണ്ടു; മലയോര മേഖലയിൽ കടുത്ത വരൾച്ച ഭീഷണി
നാദാപുരം: പുഴകളും തോടുകളും വരണ്ടതോടെ മലയോര മേഖല കടുത്ത വരൾച്ചയിലേക്ക്. ജലവിതരണ പദ്ധതികൾ പലതുമുണ്ടെങ്കിലും മിക്കയിടങ്ങളിലും ആവശ്യത്തിന് വെള്ളം ലഭിക്കാത്ത അവസ്‌ഥയാണുള്ളത്. ഗ്രാമീണ മേഖലയിലും ടൗണുകളിലും പൈപ്പുകൾ പൊട്ടി വെള്ളം പാഴാകുന്നതും പലയിടങ്ങളിലും...
സഞ്ചാരികളുടെ തിരക്ക് കൂടുന്നു; നിയന്ത്രിക്കാൻ ആളില്ല
കണ്ണൂർ : ജില്ലയിലെ മാട്ടൂൽ സെൻട്രൽ കടപ്പുറത്ത് സഞ്ചാരികളുടെ തിരക്ക് വർധിക്കുന്നു. നൂറുകണക്കിന് ആളുകളാണ് ഒഴിവു ദിവസങ്ങളിൽ ഇവിടെ എത്തുന്നത്. സഞ്ചാരികളുടെ തിരക്ക് വർധിച്ചിട്ടും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കുട്ടികൾ ഉൾപ്പടെ കടലിൽ...
വേനൽ കടുത്തു; ജലവിതരണം മുടങ്ങി തോൽപ്പെട്ടിയും പരിസര പ്രദേശങ്ങളും
വയനാട് : വേനൽ കടുത്തതോടെ ജില്ലയുടെ മിക്ക മേഖലകളിലും ശുദ്ധജലക്ഷാമം രൂക്ഷമാകുന്നു. ഈ സാഹചര്യത്തിൽ ജില്ലയിലെ തോൽപ്പെട്ടിയിലും പരിസരപ്രദേശങ്ങളിലും ശുദ്ധജല വിതരണം മുടങ്ങുന്നതായി പരാതി. ആഴ്‌ചകളായി ജലവിതരണം മുടങ്ങിയ സാഹചര്യത്തിൽ കോളനിനിവാസികൾ വളരെയധികം ദുരിതത്തിലാണ്....
തീപിടിത്തം; വയനാട്ടിൽ പുൽക്കാടുകൾ കത്തിനശിച്ചു
വൈത്തിരി: വയനാട് ലക്കിടിയിൽ 'എൻ ഊരു'വിന് സമീപം ഉണ്ടായ തീപിടിത്തത്തിൽ പുൽമേടുകൾ കത്തിനശിച്ചു. ഞായറാഴ്‍ച രാവിലെ പത്തരയോടെ ശ്രദ്ധയിൽപ്പെട്ട കാട്ടുതീ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞത്.
കുന്നിന്റെ ഒരു ചെരുവിലെ പുൽക്കാടുകൾ പൂർണമായും...








































