Wed, Jul 8, 2026
32.3 C
Dubai

തൃശൂര്‍ ജില്ലാ കളക്‌ടർ എസ് ഷാനവാസിന് കോവിഡ് സ്‌ഥിരീകരിച്ചു

തൃശൂര്‍: ജില്ലാ കളക്‌ടർ എസ് ഷാനവാസിന് കോവിഡ് സ്‌ഥിരീകരിച്ചു. ആര്‍ടിപിസിആര്‍ പരിശോധനയിലാണ് അദേഹത്തിന് കോവിഡ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം നടന്ന കോര്‍പ്പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ കളക്‌ടർ പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹവുമായ ഇടപെട്ടവരുടെ...

മലമാന്‍ വേട്ട; താമരശ്ശേരിയില്‍ നാലംഗ സംഘം അറസ്‌റ്റില്‍

കോഴിക്കോട്: താമരശ്ശേരിയില്‍ മലമാനിനെ വേട്ടയാടിയ നാലംഗ സംഘം അറസ്‌റ്റില്‍. താമരശ്ശേരി കോരങ്ങാട് വാപ്പനാംപൊയില്‍ പാറമ്മല്‍ മുഹമ്മദ് റഫീഖ് (43), മൈലള്ളാംപാറ മട്ടിക്കുന്ന് വെള്ളിലാട്ട്പൊയില്‍ ഭാസ്‌കരന്‍(49), പൂവന്‍മലയില്‍ വി മഹേഷ്(40), ഉമ്മിണിക്കുന്നേല്‍ ബാബു യുജെ...

പയ്യന്നൂരില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; സ്‌ത്രീക്ക് ഗുരുതര പരിക്ക്

കണ്ണൂര്‍: പയ്യന്നൂര്‍ എടാട്ട് പടക്ക നിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം. വൈകിട്ട് നാലരയോടെയായിരുന്നു അപകടം. അപകടത്തില്‍ 65 വയസുകാരിയായ ചന്ദ്രമതിക്ക് പരിക്കേറ്റു. ഇവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്‌ഫോടനത്തില്‍ പടക്ക നിര്‍മാണശാല...

കാടിനുള്ളില്‍ പ്രസവം; യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം

നിലമ്പൂര്‍: കാടിനുള്ളിലെ പ്രസവത്തെ തുടര്‍ന്ന് യുവതിക്കും പിഞ്ചു കുഞ്ഞിനും ദാരുണാന്ത്യം. യുവതിയുടെയും കുഞ്ഞിന്റെയും മരണവും സംസ്‌കാരവും കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് സംഭവം പുറം ലോകം അറിയുന്നത്. നിലമ്പൂരിലെ കരുളായിയില്‍ നെടുങ്കയത്തു നിന്ന് 20...

പ്രശസ്‌ത വിവര്‍ത്തകന്‍ കെപി ബാലചന്ദ്രന്‍ അന്തരിച്ചു

തൃശൂര്‍: പ്രശസ്‌ത എഴുത്തുകാരനും വിവര്‍ത്തകനുമായ കെപി ബാലചന്ദ്രന്‍ (81) അന്തരിച്ചു. എഞ്ചിനീയര്‍, വിവര്‍ത്തകന്‍, ചരിത്രകാരന്‍ എന്നീ നിലകളില്‍ പ്രശസ്‌തനായ അദേഹത്തിന് മികച്ച വിവര്‍ത്തനത്തിനുള്ള കേരള ബാലസാഹിത്യ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ടോള്‍സ്‌റ്റോയി, ദസ്‌തയേവിസ്‌കി, തസ്ളിമ...

ഔഫ് വധക്കേസ്; പ്രതികളെ കസ്‌റ്റഡിയിൽ വിട്ടുകിട്ടാൻ കോടതിയിൽ അപേക്ഷ സമർപ്പിച്ചു

കാസർഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്‌ദുൾ റഹ്‌മാനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കസ്‌റ്റഡിയിൽ വിട്ടുകിട്ടാൻ ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകി. ഒരാഴ്‌ച പ്രതികളെ കസ്‌റ്റഡിയിൽ വിട്ടുകിട്ടണം എന്നാണ് ആവശ്യം. കഴിഞ്ഞ 23ആം...

ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; 7 പേർക്ക് പരിക്ക്

കൂത്തുപറമ്പ്: നിർമ്മലഗിരിക്ക് അടുത്ത് മൂന്നാംപീടികയിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ 7 പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെയാണ് സംഭവം. ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം വടിവാൾ, കമ്പിപ്പാര, ഇടിക്കട്ട തുടങ്ങിയ...

അവധി ആഘോഷമാക്കാന്‍ ചിമ്മിനിയില്‍ സഞ്ചാരികളുടെ തിരക്ക്

തൃശൂര്‍ : ക്രിസ്‌മസ്‌-പുതുവൽസരം പ്രമാണിച്ച് ചിമ്മിനി വന്യജീവി സങ്കേതത്തിലെത്തുന്ന ആളുകളുടെ എണ്ണത്തില്‍ വലിയ ഉയര്‍ച്ച. കോവിഡ് വ്യാപനം നിലനില്‍ക്കുമ്പോഴും അവധികള്‍ ആഘോഷമാക്കാനുള്ള ആളുകളുടെ തയ്യാറെടുപ്പിന്റെ ഭാഗമാണ് ഇപ്പോഴുണ്ടാകുന്ന ഈ തിരക്കുകള്‍. കഴിഞ്ഞ ക്രിസ്‌മസ്‌...
- Advertisement -