വയനാട്: തുരങ്കപാത നിർമാണ മേഖലയിൽ മണ്ണിടിച്ചിൽ. കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. സ്‌ഥലത്ത് നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം. വാഹനങ്ങൾ അടക്കം മണ്ണിനടിയിൽ കുടുങ്ങിയിട്ടുണ്ട്. ഗതാഗതം പൂർണമായി സ്‌തംഭിച്ചു.
രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മൂന്നുപേരെ രക്ഷപ്പെടുത്തിയതായും വിവരമുണ്ട്. നിർമാണ തൊഴിലാളികളാണെന്നാണ് സൂചന. എൻഡിആർഎഫ് ടീം സ്‌ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ മന്ത്രി ടി. സിദ്ദിഖ് നിർദ്ദേശം നൽകി.
നിർമാണം നടക്കുന്നതിനിടെ മണ്ണ് വലിയതോതിൽ ഇടിഞ്ഞു പാലത്തിലേക്ക് വീണു എന്നാണ് വിവരം. പാലം അപകടാവസ്‌ഥയിലാണ്. സമീപത്തെ വീട്ടുകാരെ ഒഴിപ്പിക്കുന്നുണ്ട്. കൽപ്പറ്റയിൽ നിന്ന് അഞ്ച് ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്‌ഥലത്ത് എത്തിയിട്ടുണ്ട്.
ബത്തേരിയിൽ നിന്നും മാനന്തവാടിയിൽ നിന്നും കൂടുതൽ യൂണിറ്റുകൾ മേപ്പാടിയിലേക്ക് തിരിച്ചു. മേഖലയിൽ ഇന്നലെ അതിതീവ്ര മഴയാണ് പെയ്‌തത്. 24 മണിക്കൂറിൽ 226 എംഎം മഴ രേഖപ്പെടുത്തി. തുരങ്കപാതാ നിർമാണവും നടക്കുന്നുണ്ട്.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു






































