തൃശൂര്‍: പ്രശസ്‌ത എഴുത്തുകാരനും വിവര്‍ത്തകനുമായ കെപി ബാലചന്ദ്രന്‍ (81) അന്തരിച്ചു. എഞ്ചിനീയര്‍, വിവര്‍ത്തകന്‍, ചരിത്രകാരന്‍ എന്നീ നിലകളില്‍ പ്രശസ്‌തനായ അദേഹത്തിന് മികച്ച വിവര്‍ത്തനത്തിനുള്ള കേരള ബാലസാഹിത്യ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
ടോള്‍സ്‌റ്റോയി, ദസ്‌തയേവിസ്‌കി, തസ്ളിമ നസ്രിന്‍, ഡിഎച്ച് ലോറന്‍സ്, വിക്‌ടർ ഹ്യൂഗോ എന്നിവരുടെ പുസ്‌തകങ്ങള്‍ മലയാളത്തിലേക്ക് അദ്ദേഹം വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്. തൃശൂര്‍ കണ്ടശ്ശാംകടവ് സ്വദേശിയായ അദ്ദേഹം 1939ല്‍ മണലൂരില്‍ ജനിച്ചു. തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ്, മൈസൂര്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 91 പുസ്‌തകങ്ങള്‍ ഉള്‍പ്പെടെ 15 ചരിത്ര പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഷെര്‍ലക് ഹോംസ് സമ്പൂര്‍ണ കൃതികളാണ് അദ്ദേഹം വിവര്‍ത്തനം ചെയ്‌ത അവസാന പുസ്‌തകം.
വിദ്വാന്‍ കെ പ്രകാശത്തിന്റെ മകനാണ്. ഭാര്യ: ഡോ. ശാന്തബാലചന്ദ്രന്‍. മക്കള്‍ വിനോദ്. കെബി, ആനന്ദ് കെബി. മരുമക്കള്‍: രജനി, സോണിയ.
Malabar News: ഔഫ് വധക്കേസ്; പ്രതികളെ കസ്‌റ്റഡിയിൽ വിട്ടുകിട്ടാൻ കോടതിയിൽ അപേക്ഷ സമർപ്പിച്ചു