വേറിട്ട ഗെറ്റപ്പിൽ ചാക്കോച്ചൻ; ‘ചാവേർ’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തിറക്കി

ചാക്കോച്ചൻ കൂടാതെ, ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചോര ചിന്തുന്ന പോരാട്ട വീര്യമുള്ള കഥാപാത്രങ്ങളായാണ് മൂവർ സംഘം പ്രേക്ഷകരിലേക്ക് എത്തുകയെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന വിശദീകരണം.

By Trainee Reporter, Malabar News
chaver first look poster
Ajwa Travels

എവർഗ്രീൻ റൊമാന്റിക് ഹീറോയായ കുഞ്ചാക്കോ ബോബൻ വേറിട്ട ഗെറ്റപ്പിലെത്തുന്ന പുതിയ ചിത്രം ‘ചാവേർ’ ന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തിറക്കി അണിയറ പ്രവർത്തകർ. ഏറെ ആകാംഷയും ദുരൂഹതയും നിറച്ചെത്തിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്‌റ്ററും, തീപാറുന്ന രംഗങ്ങളുമായി എത്തിയ ടീസറും പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് മീതെ പറന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

കല്ലിൽ കൊത്തിവെച്ച ശിൽപ്പങ്ങൾ പോലെയാണ് പ്രധാന കഥാപാത്രങ്ങളെ പോസ്‌റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ചാക്കോച്ചൻ കൂടാതെ, ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചോര ചിന്തുന്ന പോരാട്ട വീര്യമുള്ള കഥാപാത്രങ്ങളായാണ് മൂവർ സംഘം പ്രേക്ഷകരിലേക്ക് എത്തുകയെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന വിശദീകരണം.

സ്വാതന്ത്ര്യം അർധരാത്രിയിൽ, അജഗജാന്തരം എന്നീ ആക്ഷൻ ചിത്രങ്ങൾക്ക് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമാണ് ചാവേർ. പ്രഖ്യാപനം മുതൽ പ്രേക്ഷകർ സിനിമ ഏറ്റെടുത്തിരുന്നു. മാത്രമല്ല, ടിനുവും ചാക്കോച്ചനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. സിനിമയുടേതായി കുറച്ചു നാൾ മുമ്പ് പുറത്തിറങ്ങിയ ടൈറ്റിൽ പോസ്‌റ്ററും ടീസറും ഏറെ ചർച്ചയായിരുന്നു.

അടുത്തിടെയായി വ്യത്യസ്‌ത കഥാപാത്രങ്ങളിലൂടെ ഞെട്ടിച്ചിട്ടുള്ള ചാക്കോച്ചൻ ചാവേറിലും കട്ട ലോക്കൽ ലുക്കിൽ പ്രേക്ഷകരെ ഒന്നുകൂടി ഞെട്ടിക്കാനുള്ള ശ്രമത്തിലാണ്. മലയാളത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധം വേറിട്ട ലുക്കിലാണ് ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ എത്തിയിരിക്കുന്നത്. അശോകൻ എന്ന കഥാപത്രമായി എത്തുന്ന കുഞ്ചാക്കോ ബോബന്റെ ലുക്കുമായി ഒരു വാണ്ടഡ് നോട്ടീസ് കേരളമൊട്ടാകെ വിതരണം ചെയ്‌തിരുന്നു.

chaver

മുടി പറ്റെ വെട്ടി കട്ട താടിയുമായി തീപാറുന്ന നോട്ടം സമ്മാനിച്ചാണ് ആ പോസ്‌റ്ററിൽ ചാക്കോച്ചനുള്ളത്. മനോജ് കെയു, അനുരൂപ്, സജിൻ, ജോയ് മാത്യു, ദീപക് പറമ്പോൽ, അരുൺ നാരായണൻ, സംഗീത മാധവൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം അരുൺ നാരായണൻ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.

ജിജോ ജോർജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. നിഷാദ് യൂസഫാണ് എഡിറ്റിങ് കൈകാര്യം ചെയ്‌തിരിക്കുന്നത്‌. ജസ്‌റ്റിൻ വർഗീസ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ: ഗോകുൽ ദാസ്, സൗണ്ട് ഡിസൈനർ: രംഗനാഥ്‌ രവി, മേക്കപ്പ്: റോണക്‌സ് സേവ്യർ, കോസ്‌റ്റ്യൂം: മെൽവി ജെ, സംഘട്ടനം: സുപ്രീം സുന്ദർ, ചീഫ് അസോ. ഡയറക്‌ടർ: രതീഷ് മൈക്കിൾ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ബ്രിജീഷ് ശിവരാമൻ, പിആർഒ: ഹെയിൻസ്, ആതിര ദിൽജിത്ത് തുടങ്ങിയവരാണ് മറ്റു അണിയറപ്രവർത്തകർ.

Most Read: നിർമിതബുദ്ധി ഉണ്ടാക്കുന്ന ഭീകര അപകടങ്ങൾ; തിരിച്ചറിയാൻ ഈ വാർത്ത സഹായിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE