71ആം വയസിൽ ബിരുദം നേടി ആർതർ റോസ്; പൂർത്തിയാക്കിയത് 54 വർഷം കൊണ്ട്

71-കാരനായ ആർതർ റോസ്, യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിൽ നിന്ന് കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ബിരുദ സർട്ടിഫിക്കറ്റ് നേടിയത്. ഇതോടെ, 54 വർഷം കൊണ്ട് ഡിഗ്രി പൂർത്തീകരിച്ച ആർതർ റോസ് ഗിന്നസ് ബുക്കിലും ഇടംപിടിച്ചിരിക്കുകയാണ്.

By Trainee Reporter, Malabar News
Arthur Ross
ആർതർ റോസ് ബിരുദം സ്വീകരിക്കുന്നു
Ajwa Travels

71ആം വയസിൽ ബിരുദം പൂർത്തിയാക്കിയതിന്റെ അഭിമാനത്തിലാണ് ആർതർ റോസ് എന്ന അമേരിക്കക്കാരൻ. അര നൂറ്റാണ്ടിലധികം സമയമെടുത്ത് പഠിച്ചാണ് ഇദ്ദേഹം ബിരുദം നേടിയെടുത്തത്. 71-കാരനായ ആർതർ റോസ്, യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിൽ നിന്ന് കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ബിരുദ സർട്ടിഫിക്കറ്റ് നേടിയത്.

ഇതോടെ, 54 വർഷം കൊണ്ട് ഡിഗ്രി പൂർത്തീകരിച്ച ആർതർ റോസ് ഗിന്നസ് ബുക്കിലും ഇടംപിടിച്ചിരിക്കുകയാണ്. ഏറ്റവും കൂടുതൽ സമയമെടുത്ത് ബിരുദം പൂർത്തിയാക്കിയ ആളെന്ന റെക്കോർഡാണ് ആർതർ സ്വന്തമാക്കിയത്. 52 വർഷം കൊണ്ട് ബിരുദം പൂർത്തിയാക്കിയ റോബർട്ട് എഫ്‌പി ക്രോണിൻ എന്നയാളുടെ റെക്കോർഡാണ് ഇതോടെ ആർതർ റോസ് തിരുത്തിയെഴുതിയത്.

പ്രിൻസ്‌റ്റൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് 1948ൽ പഠനം ആരംഭിച്ച റോബർട്ട്, 2000ത്തിലാണ് ബിരുദം പൂർത്തിയാക്കിയത്. 1969ൽ ആണ് ആർതർ ബിരുദ പഠനം ആരംഭിച്ചത്. ആ സമയത്ത് അഭിനയ മോഹം തലക്കുപിടിച്ച. ചില നാടകങ്ങളിലും അഭിനയിച്ചു. ഇതോടെ രണ്ടു വർഷത്തെ ബിരുദ പഠനം പാതിക്ക് നിർത്തിയ ആർതർ മോൺട്രിയാലിലെ നാടക സ്‌കൂളിൽ ചേർന്ന് പഠനം ആരംഭിച്ചു. അവിടെ പഠനം കഴിഞ്ഞു കുറച്ചുനാൾ കഴിഞ്ഞപ്പോൾ ആർതറിന് അത് മടുത്തു.

എങ്കിൽ പിന്നെ നിയമം പഠിച്ചാലോ എന്നായി. അങ്ങനെ ടൊറന്റോ ലോ സ്‌കൂളിൽ നിന്ന് അദ്ദേഹം നിയമം പഠിച്ചിറങ്ങി. 35 വർഷത്തോളം അഭിഭാഷകനായി ജോലി ചെയ്‌ത ആർതർ 2016ൽ വിരമിച്ചു. തുടർന്നാണ് മുടങ്ങിപ്പോയ ബിരുദ പഠനം പൂർത്തിയാക്കാൻ അദ്ദേഹം തീരുമാനിച്ചത്. ഒടുവിൽ, യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിൽ നിന്ന് പഠനം പൂർത്തിയാക്കി, തന്റെ 71ആം വയസിൽ ബിരുദ സർട്ടിഫിക്കറ്റും നേടിയെടുത്തു.

Most Read: ‘അരിക്കൊമ്പനെ അവിടെയും ഇവിടെയും തുറന്നുവിടണമെന്ന് കോടതിക്ക് പറയാനാകില്ല’; മദ്രാസ് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE