‘ചലച്ചിത്രം’; ടീസർ റിലീസായി; ചിത്രത്തിൽ ചെരുപ്പാണ് താരം!

By Siva Prasad, Special Correspondent (Film)
  • Follow author on
'Chalachithram' Arabic poster
Ajwa Travels

ലോകത്ത് തന്നെ ഏറ്റവും കുറഞ്ഞ സാങ്കേതിക പ്രവർത്തകരെ ഉപയോഗിക്കുന്ന സിനിമ എന്ന നിലയിൽ ഗിന്നസ് റെക്കോർഡ്‌ പരിഗണനയിലുള്ള ‘ചലച്ചിത്രം‘ പുതിയ വിവരമാണ് ഇന്ന് പുറത്തു വിട്ടിരിക്കുന്നത്.

ചിത്രത്തിൽ ചെരുപ്പാണ് പ്രധാന കാഥാപാത്രം എന്ന ആശ്‌ചര്യജനകമായ കാര്യമാണ് ടീസറിനൊപ്പം പുറത്തിറക്കിയ പിആർ റിലീസിൽ അണിയറപ്രവർത്തകർ പറയുന്നത്. ചെരുപ്പിനെ പ്രധാന കഥാപാത്രമാക്കി ഗഫൂർ വൈ ഇല്യാസ് ഒരുക്കുന്ന ‘ചലച്ചിത്രം‘ അതിന്റെ ടീസറും ഇന്നു റിലീസ് ചെയ്‌തിട്ടുണ്ട്‌.

ചലച്ചിത്ര താരങ്ങളായ ഉണ്ണിമുകുന്ദൻ, സുരാജ് വെഞ്ഞാറമൂട്, കലാഭവൻ ഷാജോൺ, നാദിർഷാ, ബിബിൻ ജോർജ്, വിഷ്‌ണു ഉണ്ണികൃഷ്‌ണൻ, നിർമാതാവ് എൻഎം ബാദുഷ, മാറ്റിനി ഒടിടി എന്നിവരുടെ ഔദ്യോഗിക ഫേസ്ബുക് പേജ് വഴിയാണ് ടീസർ റിലീസ് ചെയ്‌തത്‌.

വേറിട്ട പോസ്‌റ്റർ രീതി, അഭിനേതാക്കളുടെ തിരഞ്ഞെടുപ്പ്, ഗിന്നസ് പരിഗണന എന്നിങ്ങനെ ഒട്ടനവധി കാരണങ്ങൾകൊണ്ട് പ്രേക്ഷക ശ്രദ്ധയാകർഷിച്ച ചിത്രമാണ് ആര്യ, മുഹമ്മദ് മുസ്‌തഫ, ഗഫൂർ വൈ ഇല്യാസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ‘ചലച്ചിത്രം‘.

സിനിമയുടെ പ്രൊജക്‌ട് ഡിസൈനറായി ബാദുഷ എൻഎം വരുമ്പോൾ ടോൺസ് അലക്‌സാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ടിനു കെ തോമസ് എഡിറ്റിങ്ങും, സംഗീതം ക്രിസ്‌റ്റി ജോബിയും, ഡിസൈൻ അനുലാലും നിർവഹിക്കുന്നു. ടീസർ ഇവിടെ കാണാം.

നൈജീരിയക്കാരായ മോസസ് ഒയേലേരേയും, ടോസിന്‍ അന്ന ഫോലയനുമാണ് കേന്ദ്രകഥാപാത്രങ്ങൾ, സുദര്‍ശനന്‍ ആലപ്പിയും ചിത്രത്തില്‍ നായക വേഷങ്ങളിലെത്തുന്നുണ്ട്. ഉയരക്കുറവുള്ള സുദർശനൻ അൽഭുത ദ്വീപ് എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

പ്രവാസികളുടെ കഥ പറയുന്ന ‘ചലച്ചിത്രം‘ ദുബായിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. പി ശിവപ്രസാദ് വാർത്താ പ്രചരണം നിർവഹിക്കുന്ന സിനിമ ഉടനെ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട മറ്റുവാർത്തകൾ ഈ ലിങ്കിൽ വായിക്കാം.

Most Read: കുഞ്ഞ് അനുപമയുടേത്‌ തന്നെ; ഡിഎൻഎ ഫലം പുറത്ത് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE