സ്‌കൂളുകൾ മുഖേന കുട്ടികൾക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവ്; ഡോ. സൗമ്യ സ്വാമിനാഥൻ

By Staff Reporter, Malabar News
Ajwa Travels

ചെന്നൈ: സ്‌കൂളുകൾവഴി കുട്ടികൾക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്‌റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ പറഞ്ഞു. ചെന്നൈയിൽ എംഎസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന്റെ (എംഎസ്എസ്ആർഎഫ്) ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. മുതിർന്നവരിലുള്ള അതേ അളവിൽ കുട്ടികളിലും ആന്റി ബോഡിയുണ്ട്. കുട്ടികൾക്ക് രോഗം ബാധിക്കരുതെന്ന് കരുതിയാണ് സ്‌കൂളുകൾ അടച്ചിട്ടത്.

എന്നാൽ, മറ്റ് മാർഗങ്ങളിലൂടെ അവർക്ക് വൈറസ് ബാധിക്കുന്നുണ്ട്. വൈറസിന്റെ സമൂഹവ്യാപനം കുട്ടികളെയും ദോഷമായി ബാധിക്കുന്നു. യൂണിസെഫും ലോകാരോഗ്യ സംഘടനയുമൊക്കെ ഇക്കാര്യം വ്യക്‌തമാക്കിയിട്ടുണ്ട്. സ്‌കൂളുകൾ വഴി രോഗം വ്യാപിക്കുന്നതിന് സാധ്യത കുറവാണ്. സ്‌കൂളുകൾ തുറക്കാത്തതിനാൽ വിദ്യാർഥികളുടെ പഠനശേഷി കുറഞ്ഞിട്ടുണ്ടെന്നും ഡോ സൗമ്യ സ്വാമിനാഥൻ പറഞ്ഞു.

കോവിഡ് കാലത്ത് സ്‌കൂൾ വിദ്യാഭ്യാസം മുടങ്ങിയതിൽ അവർ ആശങ്ക പ്രകടിപ്പിച്ചു. ഓൺലൈൻ ക്ളാസുകളിൽ പങ്കെടുക്കാനാകാത്ത ഗ്രാമീണ മേഖലകളിൽ നിന്നുള്ള വിദ്യാർഥികൾക്ക് മറ്റുമാർഗങ്ങളിൽ ക്ളാസ് നടത്തുന്ന കാര്യം സർക്കാർ ആലോചിക്കണമെന്നും പറഞ്ഞു. എല്ലാവരും രണ്ടുഡോസ് വാക്‌സിൻ എടുക്കുന്നത് വരെ നിയന്ത്രണങ്ങൾ തുടരണമെന്നും അവർ കൂട്ടിച്ചേർത്തു.

Read Also: പോലീസിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പ്രത്യേക യൂണിറ്റായി വീണ്ടും തുടങ്ങുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE