സെപ്റ്റംബറോടെ കുട്ടികൾക്കും വാക്‌സിൻ നൽകി തുടങ്ങാം; എയിംസ് മേധാവി

By Staff Reporter, Malabar News
randeep-guleria
ഡോ. രൺദീപ് ഗുലേറിയ
Ajwa Travels

ന്യൂഡെൽഹി: സെപ്റ്റംബര്‍ മുതല്‍ കുട്ടികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്ന് എയിംസ് മേധാവി രണ്‍ദീപ് ഗുലേറിയ. എന്‍ഡിടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഫൈസര്‍, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ എന്നിവ കുട്ടികള്‍ക്കും നല്‍കുന്നതിനെപ്പറ്റി ചർച്ചകൾ നടക്കുകയാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഗുലേറിയയുടെ പ്രസ്‌താവന.

ഇന്ത്യയില്‍ ഇതുവരെ 42 കോടി ഡോസ് വാക്‌സിനാണ് ജനങ്ങള്‍ക്ക് നല്‍കിയത്. ഈ വര്‍ഷം അവസാനത്തോടെ എല്ലാവരിലും വാക്‌സിന്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. കോവിഡ് മൂന്നാം തരംഗം ഉടനുണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതോടെയാണ് കുട്ടികള്‍ക്കും വാക്‌സിന്‍ എത്രയും വേഗം നല്‍കണമെന്ന് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടിയത്.

Read Also: ഭീകരാക്രമണം; ജമ്മു കശ്‌മീരില്‍ സൈനികന് വീരമൃത്യു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE