ചിരാഗ് പാസ്വാന്റെ ലോക് ജനശക്‌തി പാര്‍ട്ടി എന്‍ ഡി എ സഖ്യം ഉപേക്ഷിച്ചു

By Syndicated , Malabar News
Chirag Paswan_Malabar news
Ajwa Travels

 പാറ്റ്ന: ബീഹാറില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചിരാഗ് പാസ്വാന്റെ ലോക് ജനശക്‌തി പാര്‍ട്ടി എന്‍ഡിഎ സഖ്യത്തില്‍ നിന്നും പുറത്തേക്ക്. സഖ്യത്തിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് പാര്‍ട്ടി വിട്ടുപോയത്. ‘കൂടുതലൊന്നും പറയുന്നില്ല പക്ഷേ ഈ യുദ്ധം തങ്ങള്‍ വിജയിക്കും, ഈ നിമിഷം ഞാന്‍ ആസ്വദിക്കട്ടേ’ എന്നാണ് സഖ്യം വിട്ട ശേഷം പാസ്വാന്‍ പ്രതികരിച്ചത്.

ജെഡിയു അധ്യക്ഷനായ നിതീഷ് കുമാറുമായി ചിരാഗ് പാസ്വാനുള്ള അഭിപ്രായ വ്യത്യാസം പരസ്യമായിരുന്നു. പല അവസരങ്ങളിലും തനിക്കുള്ള വിയോജിപ്പ് ചിരാഗ് പാസ്വാന്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ എല്‍ജെപിക്ക് ബിജെപിയുമായി വലിയ രീതിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ല എന്നാണ് റിപ്പോര്‍ട്ട്.

മുന്‍ മുഖ്യമന്ത്രിയായ ജിതന്‍ റാം മാഞ്ചി എന്‍ഡിഎയിലേക്ക് എത്തിയതും എല്‍ജെപിക്ക് തിരിച്ചടിയായി. ചിരാഗ് പാസ്വാനെതിരെയുള്ള നിതീഷ് കുമാറിന്റെ കരുനീക്കമായാണ് മാഞ്ചിയുടെ വരവിനെ വിലയിരുത്തപ്പെട്ടത്. അതേസമയം എന്‍ഡിഎയില്‍ ബിജെപിയും ജെഡിയുവും സീറ്റുകള്‍ തുല്യമായി വീതിച്ചെടുക്കാന്‍ ധാരണയി. ഒക്‌ടോബര്‍ അവസാനത്തോടെയാണ് ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Read also: ഹൃദയ ഭേദകം; പൊലീസ് പെട്രോള്‍ ഒഴിച്ച് കത്തിച്ച ഹത്രസിലെ പെണ്‍കുട്ടിയുടെ ചിതയില്‍ സഹോദരന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE