ബംഗാളില്‍ പൗരത്വ ഭേദഗതി നടപ്പാക്കണം; പ്രധാനമന്ത്രിയോട് സുവേന്ദു അധികാരി

By Syndicated , Malabar News
Suvendu_Adhikari_Narendra_Modi
Ajwa Travels

ന്യൂഡെല്‍ഹി: ബംഗാളില്‍ പൗരത്വ ഭേദഗതി നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് സംസ്‌ഥാന പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് സുവേന്ദു ഇക്കാര്യം ആവശ്യപ്പെട്ടത്. 40 മിനിറ്റോളം നീണ്ടു നിന്ന കൂടിക്കാഴ്‌ചയില്‍ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന അക്രമ സംഭവങ്ങളുള്‍പ്പടെ ചര്‍ച്ചയായെന്ന് സുവേന്ദു അധികാരി പറഞ്ഞു.

സിഎഎ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ അഞ്ച് സംസ്‌ഥാനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പശ്‌ചിമബംഗാള്‍ പുറമെയുള്ള ഒരു രാജ്യമല്ല. ബംഗാള്‍ മറ്റൊരു രാജ്യമാണെന്നാണ് ചിലര്‍ ചിന്തിക്കുന്നത്; സുവേന്ദു അധികാരി പറഞ്ഞു. പശ്‌ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസ്‌ഥാനത്ത് സിഎഎ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും പറഞ്ഞിരുന്നു.

Read also: ഐപിഎൽ കളി പോലാകരുത് രാഷ്‌ട്രീയം; ജിതിൻ പ്രസാദയുടെ ബിജെപി പ്രവേശനത്തിൽ തരൂർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE