തിരഞ്ഞെടുക്കപ്പെട്ട വിദേശികൾക്ക് പൗരത്വം നൽകും; നിയമം പ്രഖ്യാപിച്ച് യുഎഇ

By Staff Reporter, Malabar News
Mohammed bin rashid al maktoum
ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം
Ajwa Travels

ദുബായ്: വിദേശികൾക്കായുള്ള പൗരത്വ നിയമം യുഎഇ പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം ആണ് പ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുക്കപ്പെട്ട വിദേശികൾക്ക് പൗരത്വം നൽകുമെന്ന് യുഎഇ വ്യക്‌തമാക്കി.

ഇതോടെ വിദേശികളായ നിക്ഷേപകർ, ശാസ്‌ത്രജ്‌ഞർ, ഡോക്‌ടർമാർ, എൻജിനീയർമാർ, കലാകാരൻമാർ, എഴുത്തുകാർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവരുൾപ്പെടെയുള്ള വിദഗ്ധർക്കും പ്രഫഷണലുകൾക്കും യുഎഇ പൗരത്വം അനുവദിക്കും. ഇതുസംബന്ധിച്ച നിയമ ഭേദഗതികൾക്ക് യുഎഇ അംഗീകാരം നൽകി.

പൗരത്വം ലഭിക്കാൻ യോഗ്യരായവരുടെ അന്തിമ പട്ടികക്ക് മന്ത്രി സഭയും അമീരി കോര്‍ട്ടുമാണ് അംഗീകാരം നല്‍കുക. നിലവിൽ അര്‍ഹാരായവര്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നുണ്ട്. ഏതായാലും യുഎഇ ഭരണകൂടത്തിന്റെ പുതിയ നിയമ ഭേദഗതിയിലൂടെ ഒട്ടനവധി മലയാളികള്‍ക്ക് പൗരത്വം ലഭിച്ചേക്കുമെന്നാണ് കരുതുന്നത്.

അതേസമയം വിദേശ രാജ്യത്തിന്റെ പൗരത്വം റദ്ദ് ചെയ്യേണ്ടി വരില്ല എന്നാണ് ലഭിക്കുന്ന വിവരം. ഇത് സംബന്ധിച്ച കൂടുതല്‍ പ്രഖ്യാപനങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകും.

Read Also: കർഷക സമരം; സർവകക്ഷി യോഗത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE