കോട്ടയം: പാലായിലെ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി ജോസ് കെ മാണിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യുഡിഎഫ് സ്‌ഥാനാര്‍ഥി മാണി സി കാപ്പന്‍. ജോസ് കെ മാണി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ് പരാതി.
പരസ്യ പ്രചാരണ സമയം കഴിഞ്ഞ ശേഷം ജോസ് പാര്‍ട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കിയെന്നും ഇത് വോട്ടര്‍മാരെ സ്വാധീനിക്കാനാണ് എന്നും ചൂണ്ടിക്കാട്ടിയാണ് കാപ്പന്‍ കമ്മീഷന് പരാതി നല്‍കിയത്.
എല്‍ഡിഎഫ് സ്‌ഥാനാര്‍ഥിയായി ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച കാപ്പന്‍ യുഡിഎഫ് സ്‌ഥാനാർഥി ആയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. സീറ്റ് തര്‍ക്കത്തെ തുടര്‍ന്നാണ് കാപ്പൻ യുഡിഎഫിലേക്ക് ചേക്കേറിയത്. അതേസമയം കെഎം മാണിയുടെ മരണത്തിന് പിന്നാലെ കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കുകയാണ് ജോസ് കെ മാണിയുടെ ലക്ഷ്യം. കേരളം ഉറ്റുനോക്കുന്ന പോരാട്ടമാണ് ഇക്കുറി പാലായില്‍ നടക്കുന്നത്.
Read Also: വർഗീയത പറഞ്ഞ് വോട്ട് പിടിക്കലാണ് ബിജെപിയുടെ നയം; ശശി തരൂർ