2018ലെ പ്രളയം; ഇതുവരെയും നഷ്‌ടപരിഹാരം കിട്ടിയില്ലെന്ന് പരാതി

By Team Member, Malabar News
relief fund
Representational image

വയനാട് : ജില്ലയിൽ പലർക്കും ഇതുവരെ 2018ലെ പ്രളയത്തിന്റെ നഷ്‌ടപരിഹാരം കിട്ടിയിട്ടില്ലെന്ന് പരാതി. കലക്‌ടറേറ്റുകളിൽ നിന്നു നഷ്‌ടപരിഹാരം ലഭിക്കാതെ വന്നവർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നു ഹൈക്കോടതി ചുമതലപ്പെടുത്തിയ സ്‌ഥിരം അദാലത്തുകളിൽ നിന്നും ഇതുവരെയും സഹായം ലഭിച്ചില്ലെന്നാണ് ആക്ഷേപം ഉയരുന്നത്.

പ്രളയത്തിൽ ആളുകൾക്ക് ഉണ്ടായ നഷ്‌ടം കണക്കാക്കിയ ശേഷം സഹായം ലഭിക്കാത്തവർ കലക്‌ടറേറ്റുകളിൽ നൽകിയ അപ്പീലും തള്ളിയതിനെ തുടർന്നാണു ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് ഹൈക്കോടതി നിയമിച്ച സ്‌ഥിരം അദാലത്തുകളിൽ വീട്, ചുറ്റുമതിൽ, കിണർ തുടങ്ങി പലവിധത്തിൽ നഷ്‌ടം സംഭവിച്ചവർ പരാതി നൽകിയിട്ടുണ്ട്.

എന്നാൽ അദാലത്തുകളിൽ നിന്നും ഇത്തരം കേസുകൾ ഒഴിവാക്കുന്നതിനായി സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് സ്‌ഥിരം അദാലത്തിൽ ഹാജരായപ്പോൾ ഹരജിക്കാർക്ക് ലഭിച്ച വിവരം. അതിനാൽ തന്നെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായ ശേഷം മാത്രമേ പ്രളയ നഷ്‌ടപരിഹാര വിഷയത്തിൽ നടപടി ഉണ്ടാകുകയുള്ളൂ. ഇത്തരത്തിൽ കേസ് നീട്ടി കൊണ്ട് പോയി നീതി നിഷേധിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നാണ് പരാതിക്കാർ ആരോപണം ഉന്നയിക്കുന്നത്.

Read also : രാഹുൽ ഗാന്ധിയുടെ അകമ്പടി വാഹനം കാലിൽ കയറി; ഡിവൈഎസ്‍പിക്ക് പരിക്ക്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE