ടിപിആർ ഉയരുന്നതിൽ ആശങ്ക; പരിശോധനകൾ വർധിപ്പിക്കണമെന്ന് കേന്ദ്രസംഘം

By Staff Reporter, Malabar News
Central team in Kerala
Representational Image
Ajwa Travels

കോഴിക്കോട്: സംസ്‌ഥാനത്ത് കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) ഉയരുന്നതില്‍ ആശങ്ക രേഖപ്പെടുത്തി കേന്ദ്രസംഘം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വിവിധ ജില്ലകളിൽ കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനം തുടരുകയാണ്.

കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലെ കോവിഡ് ചികിൽസാ കേന്ദ്രങ്ങൾ സംഘം ഇന്ന് സന്ദര്‍ശിച്ചു. സംസ്‌ഥാനത്ത്‌ പരിശോധനകളുടെ എണ്ണം കൂട്ടണമെന്നാണ് കേന്ദ്ര സംഘത്തിന്റെ നിര്‍ദ്ദേശം.

കൂടുതല്‍ ചികിൽസാ സൗകര്യങ്ങള്‍ ഒരുക്കണമെന്നും, ശാസ്‌ത്രീയമായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കണമെന്നും ഇവർ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ടിപിആര്‍ കൂടിയ ജില്ലകളിലാണ് കേന്ദ്ര ആരോഗ്യക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള സംഘം സന്ദര്‍ശനം നടത്തുന്നത്.

പരിശോധനകള്‍, സമ്പർക്കപ്പട്ടിക, ചികിൽസാ സംവിധാനങ്ങള്‍ തുടങ്ങിയവയാണ് ഇവർ അവലോകനം ചെയ്യുന്നത്. തിങ്കളാഴ്‌ച തിരുവനന്തപുരത്ത് വച്ച് സംഘം ഉന്നത ഉദ്യോഗസ്‌ഥരുമായി കൂടിക്കാഴ്‌ച നടത്തും.

Read Also: വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അപാകതകൾ; കേന്ദ്രത്തിന് കത്തെഴുതി മന്ത്രി വീണാ ജോര്‍ജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE