എസ്ഡിപിഐ പിന്തുണ; പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ അച്ചടക്കനടപടി

By Syndicated , Malabar News
Preparations to face the setback of defeat; Congress Political Affairs Committee meeting today
Representational Image
Ajwa Travels

തിരുവനന്തപുരം: വെമ്പായം പഞ്ചായത്ത് പ്രസിഡണ്ടിനും വൈസ് പ്രസിഡണ്ടിനും എതിരെ കോൺഗ്രസ് അച്ചടക്ക നടപടി. പ്രസിഡന്റ് ബീന ജയനെയും വൈസ് പ്രസിഡന്റ് ജഗന്നാഥന്‍പിളളയെയുമാണ് കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.

എസ്ഡിപിഐ അംഗത്തിന്റെ പിന്തുണയോടെ അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് പദവികള്‍ രാജി വെക്കാന്‍ കോണ്‍ഗ്രസ് നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശം ഇവര്‍ അംഗീകരിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് പുറത്താക്കല്‍.

21 അംഗ പഞ്ചായത്തില്‍ എല്‍ഡിഎഫിന് 9ഉം യുഡിഎഫിന് 8ഉം അംഗങ്ങളായിരുന്നു. മൂന്ന് സീറ്റുകള്‍ എന്‍ഡിഎക്ക് ലഭിച്ചു. എസ്ഡിപിഐ അംഗത്തിന്റെ പിന്തുണ കോണ്‍ഗ്രസിന് ലഭിച്ചതോടെ ഇരുമുന്നണികളും തുല്യനിലയിലായി. ഇതോടെ നറുക്കടുപ്പില്‍ യുഡിഎഫിന് ഭരണം ലഭിച്ചു. എസ്ഡിപിഐ പിന്തുണ ലഭിച്ച പഞ്ചായത്തുകളില്‍ എല്‍ഡിഫും പ്രസിഡണ്ട് സ്‌ഥാനം രാജിവച്ചിരുന്നു.

Read also: കഴക്കൂട്ടത്ത് അമ്മയെയും പെൺമക്കളെയും ഇറക്കിവിട്ട് ഷെഡ് പൊളിച്ചു; നടപടിയെടുക്കാതെ പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE