നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംപിമാര്‍ മല്‍സരിക്കേണ്ട; വ്യക്‌തമാക്കി ഹൈക്കമാന്‍ഡ്

By News Desk, Malabar News
'Agnipath' Violence: Sonia Gandhi's Appeal To Protesters From Hospital
Ajwa Travels

ന്യൂഡെല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മല്‍സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. എംപിമാര്‍ക്ക് എംഎല്‍എ സ്‌ഥാനത്തേക്ക് മല്‍സരിക്കാന്‍ അനുമതി നല്‍കേണ്ടെന്ന് ഹൈക്കമാന്‍ഡില്‍ ധാരണയായി. ഒരു സംസ്‌ഥാനത്തും ഇതില്‍ ഇളവു വേണ്ടെന്നാണ് നിലവിലെ ധാരണ. പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് അംഗസംഖ്യ കുറക്കാനാവില്ല എന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്.

നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് എംപിമാരില്‍ ചിലര്‍ കേരളത്തില്‍ മല്‍സരിക്കുമെന്ന സൂചനകള്‍ നേരത്തെയുണ്ടായിരുന്നു. കെ മുരളീധരന്റെയും കെ സുധാകരന്റെയും അടൂര്‍ പ്രകാശിന്റെയും ബെന്നി ബെഹനാന്റെയും ഉള്‍പ്പെടെ പേരുകള്‍ മല്‍സര രംഗത്തേക്ക് ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍, രാജ്യസഭയിലെയും ലോക്‌സഭയിലെയും അംഗസംഖ്യ വളരെ കുറവായ സാഹചര്യത്തില്‍ എംപിമാര്‍ മല്‍സരിക്കേണ്ട എന്നുതന്നെയാണ് ഹൈക്കമാന്‍ഡ് തീരുമാനിച്ചിരിക്കുന്നത്.

Read Also: കോവിഡ്; രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1.04 കോടി കടന്നു; 18,139 പുതിയ കേസുകള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE