മാവൂർ : കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. തുടക്കത്തിലുണ്ടായിരുന്ന രൂപരേഖ മാറ്റി പ്രളയത്തെ അതിജീവിക്കുന്ന തരത്തിലാണ് നിർമാണം. ജില്ലയിലെ കൂളിമാട് ഭാഗത്തെയും മലപ്പുറം ജില്ലയിലെ മപ്രത്തെയും ബന്ധിപ്പിക്കുന്ന പാലത്തിന് 307 മീറ്റർ നീളവും 11 മീറ്റർ വീതിയുമുണ്ട്.
2016-17ലെ വാർഷിക ബജറ്റിൽ 25 കോടി രൂപ വകയിരുത്തിയ പാലത്തിന്റെ നിർമാണോൽഘാടനം 2019 മാർച്ചിൽ മന്ത്രി ടിപി രാമകൃഷ്‌ണനാണ് നിർവഹിച്ചത്. പാലം പ്രവർത്തികൾ വൈകാതെ ആരംഭിച്ചെങ്കിലും ആ വർഷത്തെ പ്രളയത്തിൽ പുഴയിലെ തൂണുകൾക്കായി നിർമിച്ച ഐലൻഡുകൾ ഒലിച്ചുപോയിരുന്നു. തുടർന്ന്, സർക്കാർ നിർദ്ദേശപ്രകാരമാണ് പ്രളയത്തെ അതിജീവിക്കുന്ന തരത്തിൽ ഡിസൈൻ പുതുക്കിയത്.
2022 മാർച്ചോടുകൂടി നിർമാണം പൂർത്തീകരിച്ച് ഗതാഗതയോഗ്യമാക്കി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഈ പാലം ഗതഗത യോഗ്യമാവുന്നതോടെ ഇരുജില്ലകൾ തമ്മിലുള്ള കൂടുതൽ എളുപ്പമാകും.
Also Read: പെൺകുട്ടിക്ക് മോശം സന്ദേശം അയച്ചെന്ന് ആരോപണം; യുവാവിനെ കൊലപ്പെടുത്തി